സ്വര്‍ണം ഇടിഞ്ഞു; എണ്ണ കുതിച്ചു

MTV News 0
Share:

കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇടിവ്. ഗ്രാമിന് 85 രൂപയുടെ കുറവാണ് ഇന്നുണ്ടായത്. ഗ്രാമിന്റെ വില 14,205 രൂപായി കുറഞ്ഞു. പവന്റെ വിലയില്‍ 680 രൂപയുടെ കുറവുണ്ടായി. പവന്റെ വില 1,13,640 രൂപയായാണ് കുറഞ്ഞത്. 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയിലും ഇന്ന് കുറവുണ്ടായിട്ടുണ്ട്. ഗ്രാമിന് 70 രൂപയുടെ കുറവാണ് ഉണ്ടായത്. 18 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 11,670 രൂപയായും പവന് 93,360 രൂപയായും കുറഞ്ഞു.അതേസമയം, രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന് നേരിയ വിലവര്‍ധനയുണ്ടായിട്ടുണ്ട്. സ്‌പോട്ട് ഗോള്‍ഡ് നിരക്ക് 0.5 ശതമാനം ഉയര്‍ന്നു. ഔണ്‍സിന് 4,356.55 ഡോളറായാണ് വില ഉയര്‍ന്നത്. ചൊവ്വാഴ്ച രണ്ട് ശതമാനത്തിലേറെ വില ഇടിഞ്ഞതിന് ശേഷമാണ് ഇന്നത്തെ മുന്നേറ്റം. എന്നാല്‍, യുഎസ് ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്ക് 0.2 ശതമാനം ഇടിഞ്ഞു.