
സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? വില കൂപ്പുകുത്തുന്നു, ഇന്നത്തെ നിരക്കും ആകെ ചെലവും അറിയാം
സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ് തുടരുകയാണ്. ഇന്ന് പവന് 480 രൂപയുടെ കുറവോടെ 1,13,040 രൂപയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു ഗ്രാം സ്വർണത്തിന് 60 രൂപയുടെ ഇടിവോടെ 14,130 രൂപയുമായി. അമേരിക്കൻ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് അടിസ്ഥാന പലിശ നിരക്ക് ഉയര്‍ത്തുമെന്ന പ്രതീക്ഷകളാണ് നിലവില്‍ സ്വര്‍ണത്തിന് തിരിച്ചടിയായത്.വൈകാതെ തന്നെ പലിശ നിരക്കില്‍ മാറ്റം വരാന്‍ സാധ്യതയുണ്ട്. പലിശ നിരക്ക് ഉയരുന്നത് ബോണ്ടുകളും മറ്റ് നിക്ഷേപങ്ങളിൽ നിന്നും ഉയര്‍ന്ന നേട്ടം ലഭിക്കുന്നതിന് സഹായിക്കും. ഇത് സ്വര്‍ണം പോലുള്ള ആസ്തികളില്‍ നിന്ന് നിക്ഷേപകരെ പിന്മാറാൻ പ്രേരിപ്പിക്കുകയാണ്.
- Advertisement -
© Copyright - MTV News Kerala 2021




View Comments (0)