
സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ലാതെ തുടരുകയാണ്. 22 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 13,710 എന്ന നിരക്കാണ് നിലവിലുള്ളത്. ഇതനുസരിച്ച് ഒരു പവൻ സ്വർണത്തിന് 1,09,680 രൂപ നൽകണം. 10 ഗ്രാം സ്വർണത്തിന്റെ വില 1,37,100 ആണ്. 24 കാരറ്റ് സ്വർണത്തിനും വിപണിയിൽ ഉയർന്ന നിരക്കാണ് തുടരുന്നത്.രാജ്യാന്തര തലത്തിൽ ട്രോയ് ഔൺസിന് 4,135 ഡോളർ നിലവാരത്തിലാണ് സ്വർണം വ്യാപാരം പുരോഗമിക്കുന്നത്. അന്താരാഷ്ട്ര വിപണിയിലെ സ്വർണവിലയിലെ ചലനങ്ങൾ, ഡോളറിന്റെ ശക്തി, യുഎസ് പലിശനിരക്കുമായി ബന്ധപ്പെട്ട പ്രതീക്ഷകൾ, ആഗോള സാമ്പത്തിക അനിശ്ചിതത്വം തുടങ്ങിയ ഘടകങ്ങളാണ് ആഭ്യന്തര സ്വർണ വിലയെ പ്രധാനമായും സ്വാധീനിക്കുന്നത്. ഒക്ടോബർ 6 നായിരുന്നു 1,09,280 എന്ന ഈ മാസത്തെ ഏറ്റവും താഴ്ന്ന നില രേഖപ്പെടുത്തിയത്.
- Advertisement -
© Copyright - MTV News Kerala 2021





View Comments (0)