
സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന് 480 രൂപയുടെ കുറവോടെ 1,09,680 രൂപയിലെത്തി. ഗ്രാമിന് ആനുപാതികമായി 60 രൂപയാണ് കുറഞ്ഞത്. 13,710 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ ദിവസം സ്വർണ വിലയിൽ വലിയ ചാഞ്ചാട്ടമാണ് ഉണ്ടായത്. രാവിലെ 1,09,280 രൂപ എന്ന ഒക്ടോബർ മാസത്തിലെ ഏറ്റവും താഴ്ന്ന നില രേഖപ്പെടുത്തിയെങ്കിലും ഉച്ചയ്ക്ക് ശേഷം പവന് 880 രൂപയുടെ മുന്നേറ്റത്തോടെ 1,10,160 എന്ന നില തൊട്ടു. അതിനു പിന്നാലെയാണ് ഇന്നത്തെ ഇടിവ്. വെള്ളി വില ഗ്രാമിന് 235 രൂപ എന്ന നിലവാരത്തിലാണുള്ളത്.രാജ്യാന്തര വിപണിയിലെ വില വർധനയാണ് കേരളത്തിലും സ്വർണ വില ഉയരാൻ കാരണം. നിലവിൽ ട്രോയ് ഔൺസിന് 4,130 ഡോളർ നിലവാരത്തിലാണ് സ്വർണം വ്യാപാരം പുരോഗമിക്കുന്നത്. യുഎസ് കടപത്രങ്ങളിൽ നിന്നുള്ള പലിശ പതിറ്റാണ്ടുകൾക്കിടയിലെ ഉയർന്ന നിലയിലെത്തിയത് നിക്ഷേപകരെ സ്വർണത്തിൽ നിന്ന് ബോണ്ടുകളിലേക്ക് തിരിയാൻ പ്രേരിപ്പിക്കാം. ക്രൂഡോയിൽ വില മൂന്നക്കത്തിൽ തുടരുന്നതും ആശങ്കയാണ്. ഇന്ത്യ പ്രധാനമായും ആശ്രയിക്കുന്ന ബ്രെന്റ് ക്രൂഡ് വില നിലവിൽ ബാരലിന് 100 ഡോളറിന് മുകളിലാണ്.
© Copyright - MTV News Kerala 2021





View Comments (0)