
സ്വർണവില കേരളത്തിൽ ഇന്നും ഉയർന്നു. ഗ്രാമിന് 20 രൂപ വർധിച്ച് 14,290 രൂപയും പവന് 160 രൂപ ഉയർന്ന് 1,14,320 രൂപയുമായി. ഓണക്കാലവും കല്യാണ സീസണും എത്തിയിരിക്കേയുള്ള വിലവർധന ഉപഭോക്താക്കൾക്ക് ആശങ്കയാണ്. രാജ്യാന്തരവില ഔൺസിന് 15 ഡോളർ ഉയർന്ന് 4392 ഡോളറിൽ എത്തിയത് കേരളത്തിലും വില കൂടാനിടയാക്കി. യുഎസ് ഡോളർ സൂചിക 99.64 എന്ന താഴ്ന്ന നിലവാരത്തിൽ തുടരുന്നതാണ് രാജ്യാന്തര വില കൂടാൻ കാരണം. 18 കാരറ്റ് സ്വർണവില ഗ്രാമിന് 15 രൂപ ഉയർന്ന് 11,740 രൂപയായി. വെള്ളിവില മാറിയില്ല; ഗ്രാമിന് 250 രൂപ.
- Advertisement -
© Copyright - MTV News Kerala 2021




View Comments (0)