സർക്കാർ വാഹനങ്ങളിൽ സ്വകാര്യ യാ​ത്ര; ധ​ന​കാ​ര്യ വ​കു​പ്പി​ന്റെ പ​രി​ശോ​ധനയില്ല,ഔദ്യോഗിക വാഹനങ്ങളുടെ ദു​ർ​വി​നി​യോ​ഗം കൂ​ടു​ന്നു

MTV News 0
Share:

തദ്ദേ​ശ ഭ​ര​ണ വ​കു​പ്പി​ൽ ഔ​ദ്യോ​ഗി​ക വാ​ഹ​ന​ങ്ങ​ൾ വ്യാ​പ​ക​മാ​യി ദു​ർ​വി​നി​യോ​ഗം ചെ​യ്യു​ന്നു. പ്രി​ൻ​സി​പ്പ​ൽ ഡ​യ​റ​ക്ടറേറ്റ് മു​ത​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ൾ​വ​രെ​യു​ള്ള സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ​യാണ് പ​രാ​തി ഉ​യ​രു​ന്ന​ത്. പ്രി​ൻ​സി​പ്പ​ൽ ഡ​യ​റ​ക്ട​റേ​റ്റി​ൽ ക​രാ​ർ വാ​ഹ​ന​ങ്ങ​ൾ നി​ര​വ​ധി​യു​ണ്ടെ​ങ്കി​ലും അ​വ​യി​ൽ ചി​ല​തു മാ​ത്ര​മാ​ണ് ടാ​ക്സി ന​മ്പ​ർ പ്ലേ​റ്റ് ഘ​ടി​പ്പി​ച്ച് ഓ​ടു​ന്ന​ത്. മ​റ്റു​ള്ള​വ പ്രൈ​വ​റ്റ് ന​മ്പ​ർ പ്ലേ​റ്റ് ​വ​ച്ച് സ​ർ​ക്കാ​ർ വാ​ഹ​ന​ങ്ങ​ൾ എ​ന്ന വ്യാജനയാണ് ഓടുന്നത്.മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വാ​ഹ​ന​ങ്ങ​ളും ഇ​തി​ൽ​പെ​ടു​ന്നു. ക​രാ​ർ വാ​ഹ​ന​ങ്ങ​ളി​ലെ സ​ർ​ക്കാ​ർ ബോ​ർ​ഡു​ക​ൾ ഇ​ള​ക്കി മാ​റ്റി​യ ശേ​ഷം ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സ്വ​കാ​ര്യ യാ​ത്ര​ക​ൾ​ക്ക് ഉ​പ​യോ​ഗി​ക്കു​ക​യും ഇ​തി​ന്റെ തു​ക സ​ർ​ക്കാ​ർ ക​രാ​റി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ന്ന​തി​നാ​ൽ ഉ​ദ്യോ​ഗ​സ്ഥ​നും കു​ടും​ബ​ത്തി​നും യാ​ത്ര​ക​ളി​ലെ​ല്ലാം ഫ്രീ ​ട്രാ​ൻ​സ്പോ​ർ​ട്ടേ​ഷ​ൻ ത​ര​പ്പെ​ടു​ക​യാ​ണ്.കേ​ന്ദ്ര​സ​ർ​ക്കാ​ർ പ​ദ്ധ​തി​യാ​യ വി.​ബി.​ജി റാം ​ജി​യു​ടെ ഭാ​ഗ​മാ​യി സം​സ്ഥാ​ന, ജി​ല്ല ഓ​ഫി​സു​ക​ളി​ൽ ക​രാ​റ​ടി​സ്ഥാ​ന​ത്തി​ൽ എ​ടു​ത്തി​രി​ക്കുന്ന വാ​ഹ​ന​ങ്ങ​ൾ പോ​ലും ഉ​ദ്യോ​ഗ​സ്ഥ​രെ വീ​ട്ടി​ൽ​നി​ന്ന് വി​ളി​ച്ചു​കൊ​ണ്ടു​വ​രാ​നും തി​രി​കെ കൊ​ണ്ടു​വി​ടാ​നും വ്യാ​പ​ക​മാ​യി ഉ​പ​യോ​ഗി​ക്കു​ക​യാ​ണ്.എ​ല്ലാ ത​ദ്ദേ​ശ​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും വാ​ഹ​ന​ങ്ങ​ളി​ൽ ജി.​പി.​എ​സ് ഘ​ടി​പ്പി​ക്കാ​നും അ​തി​ലെ വി​വ​ര​ങ്ങ​ൾ ലോ​ഗ് ബു​ക്കു​മാ​യി ഒ​ത്തു​നോ​ക്കാ​നും സം​വി​ധാ​നം വേ​​ണ​മെ​ന്ന ആ​വ​ശ്യം ശക്തമാണ്.

Share:
തദ്ദേ​ശ ഭ​ര​ണ വ​കു​പ്പി​ൽ ഔ​ദ്യോ​ഗി​ക വാ​ഹ​ന​ങ്ങ​ൾ വ്യാ​പ​ക​മാ​യി ദു​ർ​വി​നി​യോ​ഗം ചെ​യ്യു​ന്നു. പ്രി​ൻ​സി​പ്പ​ൽ ഡ​യ​റ​ക്ടറേറ്റ് മു​ത​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ൾ​വ​രെ​യു​ള്ള സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ​യാണ് പ​രാ​തി ഉ​യ​രു​ന്ന​ത്. പ്രി​ൻ​സി​പ്പ​ൽ ഡ​യ​റ​ക്ട​റേ​റ്റി​ൽ ക​രാ​ർ വാ​ഹ​ന​ങ്ങ​ൾ നി​ര​വ​ധി​യു​ണ്ടെ​ങ്കി​ലും അ​വ​യി​ൽ ചി​ല​തു മാ​ത്ര​മാ​ണ് ടാ​ക്സി ന​മ്പ​ർ പ്ലേ​റ്റ് ഘ​ടി​പ്പി​ച്ച് ഓ​ടു​ന്ന​ത്. മ​റ്റു​ള്ള​വ പ്രൈ​വ​റ്റ് ന​മ്പ​ർ പ്ലേ​റ്റ് ​വ​ച്ച് സ​ർ​ക്കാ​ർ വാ​ഹ​ന​ങ്ങ​ൾ എ​ന്ന വ്യാജനയാണ് ഓടുന്നത്.മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വാ​ഹ​ന​ങ്ങ​ളും ഇ​തി​ൽ​പെ​ടു​ന്നു. ക​രാ​ർ വാ​ഹ​ന​ങ്ങ​ളി​ലെ സ​ർ​ക്കാ​ർ ബോ​ർ​ഡു​ക​ൾ ഇ​ള​ക്കി മാ​റ്റി​യ ശേ​ഷം ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സ്വ​കാ​ര്യ യാ​ത്ര​ക​ൾ​ക്ക് ഉ​പ​യോ​ഗി​ക്കു​ക​യും ഇ​തി​ന്റെ തു​ക സ​ർ​ക്കാ​ർ...സർക്കാർ വാഹനങ്ങളിൽ സ്വകാര്യ യാ​ത്ര; ധ​ന​കാ​ര്യ വ​കു​പ്പി​ന്റെ പ​രി​ശോ​ധനയില്ല,ഔദ്യോഗിക വാഹനങ്ങളുടെ ദു​ർ​വി​നി​യോ​ഗം കൂ​ടു​ന്നു