കോളശ്ശേരി മഖാം നാല്പതാം ഉറൂസ് മുബാറകിന് തുടക്കമായി

MTV News 0
Share:

പെരുമണ്ണ: കോളശ്ശേരി സയ്യിദ് അലവി കോയ തങ്ങളുടെ നാല്പതാം ഉറൂസ് മുബാറകിന് തുടക്കമായി.
കോളശ്ശേരി സാദാത്തീങ്ങൾ പതാക ഉയർത്തിയതോടെ ആരംഭിച്ച പരിപാടി നവംബർ രണ്ടിന് സമാപിക്കും.
ഇന്നലെ നടന്ന മതപ്രഭാഷണ പരിപാടി എ എം മുല്ലക്കോയ തങ്ങളുടെ അധ്യക്ഷതയിൽ അബ്ദുൽ ജലീൽ ബാഖവി പാറന്നൂർ ഉദ്ഘാടനം ചെയ്തു.
ഉമൈർ ഹൈതമി വെള്ളായിക്കോട് മുഖ്യപ്രഭാഷണം നടത്തി. സയ്യിദ്
പി എ കെ തങ്ങൾ, സയ്യിദ് പൂക്കോയ തങ്ങൾ, സയ്യിദ് ആറ്റക്കോയ തുടങ്ങിയവർ സംബന്ധിച്ചു.
ഇന്ന് നടക്കുന്ന പ്രഭാഷണത്തിന് ലുക്മാനുൽ ഹകീം സഖാഫി പുല്ലാരയും നാളെ ഷൗക്കത്തലി വെള്ളമുണ്ടയും വ്യാഴാഴ്ച കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമിയും പ്രഭാഷണം നടത്തും.
വെള്ളിയാഴ്ച വൈകുന്നേരം 7.30 ന്ന് നടക്കുന്ന ദിക്റ് ദുആ ആത്മീയ സമ്മേളനത്തിന് സയ്യിദ് ശിഹാബുദ്ധീൻ അഹ്ദൽ മുത്തന്നൂർ നേതൃത്വം നൽകും. ഹാഫിള് അബൂബക്കർ സഖാഫി പന്നൂര് പ്രഭാഷണം നടത്തും .
ശനിയാഴ്ച രാവിലെ ഒമ്പതിന് നടക്കുന്ന ഖത്തം ദുആ സംഗമത്തിന് സയ്യിദ് ഹൈദ്രോസ് മുത്തുകോയ തങ്ങൾ എളങ്കൂർ നേതൃത്വം നൽകും. സയ്യിദ് ജസീൽ ശാമിൽ ഇർഫാനി ഉദ്ബോധന പ്രഭാഷണം നടത്തും. ബുർദ മജ്ലിസിന് അബൂബക്കർ മുഈനി പെരുമണ്ണയും നേതൃത്വം നൽകും.

Share:
പെരുമണ്ണ: കോളശ്ശേരി സയ്യിദ് അലവി കോയ തങ്ങളുടെ നാല്പതാം ഉറൂസ് മുബാറകിന് തുടക്കമായി. കോളശ്ശേരി സാദാത്തീങ്ങൾ പതാക ഉയർത്തിയതോടെ ആരംഭിച്ച പരിപാടി നവംബർ രണ്ടിന് സമാപിക്കും. ഇന്നലെ നടന്ന മതപ്രഭാഷണ പരിപാടി എ എം മുല്ലക്കോയ തങ്ങളുടെ അധ്യക്ഷതയിൽ അബ്ദുൽ ജലീൽ ബാഖവി പാറന്നൂർ ഉദ്ഘാടനം ചെയ്തു. ഉമൈർ ഹൈതമി വെള്ളായിക്കോട് മുഖ്യപ്രഭാഷണം നടത്തി. സയ്യിദ് പി എ കെ തങ്ങൾ, സയ്യിദ് പൂക്കോയ തങ്ങൾ, സയ്യിദ് ആറ്റക്കോയ തുടങ്ങിയവർ സംബന്ധിച്ചു. ഇന്ന് നടക്കുന്ന പ്രഭാഷണത്തിന് ലുക്മാനുൽ...കോളശ്ശേരി മഖാം നാല്പതാം ഉറൂസ് മുബാറകിന് തുടക്കമായി