കേരള ഗ്രോ റീട്ടെയിൽ ഔട്ട്ലെറ്റ് ഉദ്ഘാടനം ചെയ്തു

MTV News 0
Share:

കുന്നമംഗലം: സംസ്ഥാന കൃഷിവകുപ്പിന്റെ സഹായത്തോടെ കുന്നമംഗലം ബ്ലോക്ക് ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് ഓർഗനൈസേഷൻ കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പരിസരത്ത് ആരംഭിച്ച കേരള ഗ്രോ റീട്ടെയിൽ ഔട്ട്ലെറ്റ് അഡ്വക്കേറ്റ് പി ടി എ റഹീം എംഎൽഎ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അരിയിൽ അലവി അധ്യക്ഷത വഹിച്ചു. ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഓളിക്കൽ ഗഫൂർ ആദ്യ വില്പന നടത്തി. കോഴിക്കോട് പ്രിൻസിപ്പൽ കൃഷി ഓഫീസർ രജനി മുരളീധരൻ മുഖ്യപ്രഭാഷണം നടത്തി. കോഴിക്കോട് ആത്മ പ്രോജക്ട് ഡയറക്ടർ സ്വപ്ന എസ്. പദ്ധതി വിശദീകരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മൈമൂന കടുക്കാഞ്ചേരി, ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൻ അബൂബക്കർ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ എംകെ നദീറ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൻ ഷിയോലാൽ , സീമ ബി. ഗിരീഷ് എം., എം കെ മോഹൻദാസ്, സിവി സംജിത്ത് എം ബാലസുബ്രഹ്മണ്യൻ, ഒ. ഉസൈൻ , തളത്തിൽ ചക്രായുധൻ, മെഹബൂബ് കുറ്റിക്കാട്ടൂർ, ഒ. വേലായുധൻ, ബഷീർ പുതുക്കുടി എന്നിവർ സംസാരിച്ചു.കുന്നമംഗലം കൃഷി അസിസ്റ്റൻറ് ഡയറക്ടർ എം കെ ശ്രീവിദ്യ സ്വാഗതവും സണ്ണി ടിജെ നന്ദിയും പറഞ്ഞു.

Share:
കുന്നമംഗലം: സംസ്ഥാന കൃഷിവകുപ്പിന്റെ സഹായത്തോടെ കുന്നമംഗലം ബ്ലോക്ക് ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് ഓർഗനൈസേഷൻ കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പരിസരത്ത് ആരംഭിച്ച കേരള ഗ്രോ റീട്ടെയിൽ ഔട്ട്ലെറ്റ് അഡ്വക്കേറ്റ് പി ടി എ റഹീം എംഎൽഎ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അരിയിൽ അലവി അധ്യക്ഷത വഹിച്ചു. ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഓളിക്കൽ ഗഫൂർ ആദ്യ വില്പന നടത്തി. കോഴിക്കോട് പ്രിൻസിപ്പൽ കൃഷി ഓഫീസർ രജനി മുരളീധരൻ മുഖ്യപ്രഭാഷണം നടത്തി. കോഴിക്കോട് ആത്മ പ്രോജക്ട് ഡയറക്ടർ സ്വപ്ന എസ്....കേരള ഗ്രോ റീട്ടെയിൽ ഔട്ട്ലെറ്റ് ഉദ്ഘാടനം ചെയ്തു