വൺ ഡേ ഫുട്ബാൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നു.

MTV News 0
Share:
MTV News Kerala

മാവൂർ:ജീവകാരുണ്യ കലാ സാംസ്കാരിക കായ്ക രംഗത്ത് പ്രവർത്തിച്ച് വരുന്ന കെ എം ജി ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്യത്തിലാണ് വൺ ഡേ ഫുട്ബാൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നത്.

മലപ്പുറം,കോഴിക്കോട് ജില്ലകളിലെ 16 ഓളം പ്രമുഖ ടീമുകൾ നിരത്തിലിറങ്ങുന്ന 12മത് ഫൈവ്സ് ഫുട്ബാൾ ടൂർണമെന്റാണ് നാളെ 21-11-2021 ന് ഞായറാഴ്ച മാവൂർ പാറമ്മൽ എസ് എഫ് ഡി ഗ്രൗണ്ടിൽ നടക്കാൻ പോകുന്നത്.രാവിലെ 7:30 മുതൽ വൈകുന്നേരം 5:30 വരെയാണ് ടൂർണമെന്റ് നടക്കുക.

വിജയികൾക്ക് 20000 രൂപയുടെ പ്രൈസ് മണിയും ട്രോഫിയുമാണ് നൽകുന്നതെന്നും പ്രാദേശിക ടീമുകളെ പങ്കെടുപ്പിച്ച് കൊണ്ട് സംഘടിപ്പിക്കുന്ന വൺ ഡേ ഫുട്ബോൾ ടൂർണമെന്റിൽ എല്ലാം ഫുട്ബോൾ പ്രേമികളും പങ്കെടുക്കണമെന്നും മാവൂർ പ്രസ് ക്ലബ്ബിൽ നടന്ന വാർത്താ സമ്മേളനത്തിൽ കെ എം ജി ക്ലബ്‌ അംഗങ്ങൾ അറിയിച്ചു.ക്ലബ്‌ ഭാരവാഹികളായ ഷംസു പി പി,നൗഷാദ് മാവൂർ,ജിനു മാവൂർ,ജാഫർ മനു എന്നിവർ പങ്കെടുത്തു.