ക്ലാസിനിടെ മേൽക്കൂരയിൽ പാമ്പ്; ഭയന്ന് അധ്യാപകരും വിദ്യാർഥികളും

MTV News 0
Share:

മാവൂർ കൈത്തൂട്ടിമുക്ക് എ.എൽ.പി സ്കൂളിലെ മച്ചിന് മുകളിൽ പാമ്പിനെ കണ്ടെത്തി. രാവിലെ ക്ലാസ് ആരംഭിക്കുന്ന സമയത്താണ് ഓടിനിടയിൽ പാമ്പിനെ വിദ്യാർഥികളുടെ ശ്രദ്ധയിൽപ്പെട്ടത്.പാമ്പിനെ കണ്ടതോടെ അധ്യാപകർ വിദ്യാർഥികളെ സുരക്ഷിതമായി മറ്റ് ക്ലാസ് മുറികളിലേക്ക് മാറ്റി. തുടർന്ന് മാവൂർ പൊലീസിനെയും വനംവകുപ്പിനെയും വിവരമറിയിച്ചു. വനംവകുപ്പിന്റെ പാമ്പുപിടിത്തക്കാരനായ കബീർ കട്ടാങ്ങൽ സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് മച്ചിലെ ഓടിനിടയിൽ ഒളിച്ചിരുന്ന പാമ്പിനെ പിടികൂടിയത്. പിടികൂടിയത് വിഷമില്ലാത്ത ഇനത്തിൽപ്പെട്ട പാമ്പാണെന്ന് വനംവകുപ്പ് അറിയിച്ചു. സംഭവത്തെ തുടർന്ന് സ്കൂളിൽ ആശങ്കയുണ്ടായെങ്കിലും പാമ്പിനെ സുരക്ഷിതമായി പിടികൂടിയതോടെ വിദ്യാർഥികൾക്കും അധ്യാപകർക്കും ആശ്വാസമായി.

Share:
മാവൂർ കൈത്തൂട്ടിമുക്ക് എ.എൽ.പി സ്കൂളിലെ മച്ചിന് മുകളിൽ പാമ്പിനെ കണ്ടെത്തി. രാവിലെ ക്ലാസ് ആരംഭിക്കുന്ന സമയത്താണ് ഓടിനിടയിൽ പാമ്പിനെ വിദ്യാർഥികളുടെ ശ്രദ്ധയിൽപ്പെട്ടത്.പാമ്പിനെ കണ്ടതോടെ അധ്യാപകർ വിദ്യാർഥികളെ സുരക്ഷിതമായി മറ്റ് ക്ലാസ് മുറികളിലേക്ക് മാറ്റി. തുടർന്ന് മാവൂർ പൊലീസിനെയും വനംവകുപ്പിനെയും വിവരമറിയിച്ചു. വനംവകുപ്പിന്റെ പാമ്പുപിടിത്തക്കാരനായ കബീർ കട്ടാങ്ങൽ സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് മച്ചിലെ ഓടിനിടയിൽ ഒളിച്ചിരുന്ന പാമ്പിനെ പിടികൂടിയത്. പിടികൂടിയത് വിഷമില്ലാത്ത ഇനത്തിൽപ്പെട്ട പാമ്പാണെന്ന് വനംവകുപ്പ് അറിയിച്ചു. സംഭവത്തെ തുടർന്ന് സ്കൂളിൽ ആശങ്കയുണ്ടായെങ്കിലും പാമ്പിനെ സുരക്ഷിതമായി പിടികൂടിയതോടെ വിദ്യാർഥികൾക്കും...ക്ലാസിനിടെ മേൽക്കൂരയിൽ പാമ്പ്; ഭയന്ന് അധ്യാപകരും വിദ്യാർഥികളും