
കോഴിക്കോട് :മാവൂർ കണിയാത്ത് ആശാരിപുൽ പറമ്പിൽ നാലുപേർക്ക് തെരുവുനായയുടെ കടിയേറ്റു.
ആശാരി പുൽപറമ്പിൽ ഷബ്ന ,ഉത്തർപ്രദേശ് സ്വദേശിനിയായ ആശാരി പുൽപറമ്പിൽ വാടകക്ക് താമസിക്കുന്ന ഖുശ്ബു (15),ആശാരി പുൽപറമ്പിൽ അമൻ മുഹമ്മദ് (8) ,സൗത്ത് അരയങ്കോട് സ്വദേശിനിയായ ഷെറീന (43)എന്നിവർക്കാണ് കടിയേറ്റത്.ഇന്നലെ രാത്രിയും ഇന്ന് രാവിലെയുമാണ്
തെരുവുനായ മിക്കവരെയും കടിച്ചത്.റോഡിലൂടെ നടന്നു പോകുന്നവർക്കും വീട്ടുമുറ്റത്ത് നിൽക്കുന്നവർക്കുമാണ് കടിയേറ്റത്.
കടിയേറ്റ മൂന്നുപേർക്കും ആഴത്തിലുള്ള മുറിവേറ്റിയിട്ടുണ്ട്.പരിക്കേറ്റ എല്ലാവരെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു.
തുടർന്ന് മാവൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ തെരുവുനായ്ക്കളെ റസ്ക്യൂ ചെയ്യുന്ന ഹാച്ചിക്കോ റെസ്ക്യൂ ടീമിനെ വിവരമറിയിച്ചു.ഹാച്ചിക്കോ റെസ്ക്യൂ ടീം സ്ഥലത്തെത്തി നാലു പേരെ കടിച്ച തെരുവ് നായയെ പിടികൂടി.
© Copyright - MTV News Kerala 2021





View Comments (0)