
കോഴിക്കോട് നിന്നും സർവ്വീസ് നടത്താൻ ആകാശ എയർ; ഒക്ടോബർ 1 മുതൽ ഈ നഗരത്തിലേക്ക് പറക്കാം
ആകാശ എയർ നിലവിൽ 24 ആഭ്യന്തര നഗരങ്ങളിലേക്കും ആറ് അന്താരാഷ്ട്ര നഗരങ്ങളിലേക്കും സർവീസ് നടത്തുന്നുണ്ട്, മുംബൈ, അഹമ്മദാബാദ്, ബെംഗളൂരു, ചെന്നൈ, കൊച്ചി, ഡൽഹി, ഗുവാഹത്തി, അഗർത്തല, പൂനെ, ലഖ്‌നൗ, ഗോവ, ഹൈദരാബാദ്, വാരണാസി, ബാഗ്‌ഡോഗ്ര, ഭുവനേശ്വർ, കൊൽക്കത്ത, ശ്രീ വിജയ പുരം, അയോധ്യ, ഗ്വാളിയോർ, ശ്രീനഗർ, പ്രയാഗ്‌രാജ്, ഗോരഖ്പൂർ, ദർഭംഗ, കോഴിക്കോട്, ദോഹ (ഖത്തർ), ജിദ്ദ, റിയാദ് (സൗദി അറേബ്യ രാജ്യം), അബുദാബി (യുഎഇ) കുവൈറ്റ് സിറ്റി (കുവൈത്ത്), ഫുക്കറ്റ് (തായ്‌ലൻഡ്) എന്നിവിടങ്ങളിലേക്ക് സർവീസ് നടത്തുന്നുണ്ട്.
ഇന്ത്യൻ വാണിജ്യ വ്യോമയാന രംഗത്തേക്ക് 2022 ഓഗസ്റ്റ് 7 നാണ് ആകാശ പറന്നുയരുന്നത്. രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിൽ നിന്ന് അഹമ്മദാബാദ് നഗരത്തിലേക്കായിരുന്നു ആകാശയുടെ ആദ്യ യാത്ര. വർഷാവസാനത്തോടെ അന്താരാഷ്ട്ര വിമാന സർവീസുകൾ ആരംഭിക്കാനും ആകാശ പദ്ധതിയിടുന്നു. അടുത്തിടെയാണ് കമ്ബനി വിജകരമായി 60 ദിവസത്തെ പ്രവർത്തനം പൂർത്തിയാക്കിയത്.
© Copyright - MTV News Kerala 2021




View Comments (0)