കെഎസ്ആര്‍ടിസിയില്‍ 60,000 ശമ്പളത്തില്‍ ജോലി ചെയ്യാം; അപേക്ഷ നാളെ വരെ മാത്രം

MTV News 0
Share:

കേരള സര്‍ക്കാര്‍ സ്‌റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനില്‍ (കെഎസ്ആര്‍ടിസി) ജോലി നേടാൻ ഇതാ അവസരം. അതും 60,000 ശമ്പളത്തില്‍. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ തസ്തികയിലാണ് പുതിയ ഒഴിവ് വന്നിട്ടുള്ളത്. കേരള സര്‍ക്കാരിന്റെ സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് മുഖേനയാണ് റിക്രൂട്ട്‌മെന്റ്. കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനമാണ് ഇപ്പോൾ നടത്തുന്നത്. 60 വയസ് വരെയാണ് പ്രായപരിധി നിശ്ചയിച്ചിട്ടുള്ളത്. സിവില്‍ എഞ്ചിനീയറിങ്ങില്‍ ബിഇ/ ബിടെക് അല്ലെങ്കില്‍ തത്തുല്യം ഉള്ളവർക്ക് അപേക്ഷിക്കാം. അംഗീകൃത യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള യോഗ്യത മാത്രമേ പരിഗണിക്കൂ.

പിഡബ്ല്യൂഡിയിലോ മറ്റ് പൊതുമേഖല സ്ഥാപനങ്ങളിലോ എക്‌സിക്യൂട്ടീവ് എഞ്ചിനീയറായി 5 വര്‍ഷത്തെ ജോലി പരിചയം ആവശ്യപ്പെടുന്നുണ്ട് . അല്ലെങ്കില്‍ സമാനമായ സ്ഥാപനങ്ങളില്‍ 7 വര്‍ഷം അസിസ്റ്റന്റ് എഞ്ചിനീയറായി ജോലി ചെയ്തവരോ ആയിരിക്കണം. അപേക്ഷകരില്‍ നിന്ന് യോഗ്യത മാനദണ്ഡങ്ങള്‍ പാലിക്കുന്നവരെ ഉള്‍പ്പെടുത്തി ലിസ്റ്റ് തയ്യാറാക്കിയ ശേഷം എഴുത്ത് പരീക്ഷയോ, ഇന്റര്‍വ്യൂവോ നടത്തിയാണ് നിയമനം നടത്തുക.

അപേക്ഷ സമർപ്പിക്കുന്നതിനായി സിഎംഡി വെബ്‌സൈറ്റ് https://cmd.kerala.gov.in/ സന്ദര്‍ശിക്കുക. ഹോം പേജിലെ നോട്ടിഫിക്കേഷന്‍ ലിങ്കില്‍ റിക്രൂട്ട്‌മെന്റ് സെക്ഷന്‍ തിരഞ്ഞെടുക്കുക. കെഎസ്ആര്‍ടിസി- എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ തസ്തിക സെലക്ട് ചെയ്ത് നേരിട്ട് അപേക്ഷിക്കാം.