പിഎം ശ്രീയില്‍ കേരളവും; സിപിഐയുടെ എതിര്‍പ്പ് അവഗണിച്ച് ഒപ്പുവെച്ചു.

MTV News 0
Share:

 

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയില്‍ കേരളവും. സിപിഐയുടെ എതിര്‍പ്പ് അവഗണിച്ച് സംസ്ഥാനം പിഎം ശ്രീ പദ്ധതിയുടെ ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. വിദ്യാഭ്യാസ സെക്രട്ടറിയാണ് കേരള സര്‍ക്കാരിന് വേണ്ടി ഒപ്പുവെച്ചത്.

ഇതോടെ പിഎം ശ്രീയില്‍ ഭാഗമാകുന്ന 34ാമത്തെ സര്‍ക്കാരായി കേരളം മാറിയിരിക്കുകയാണ്. തടഞ്ഞു വച്ച ഫണ്ട് ഉടന്‍ നല്‍കുമെന്നാണ് കേന്ദ്രം അറിയിക്കുന്നത്. 1500 കോടി രൂപ ആദ്യ ഗഡുവായി ഉടന്‍ സംസ്ഥാനത്തിന് കൈമാറും.