ടീച്ചിങ് മാന്വൽ പ്രകാശനം ചെയ്തു

MTV News 0
Share:

യു.പി ക്ലാസ്സുകളിലെ അധ്യാപകർക്ക് സഹായകമാകാൻ സമഗ്ര ശിക്ഷ കേരളം (എസ്.എസ്.കെ) സൗത്ത് അർബൻ റിസോഴ്സ് സെൻറർ തയാറാക്കിയ തൊഴിൽ ഉദ്ഗ്രഥിത വിദ്യാഭ്യാസം ടീച്ചിങ് മാന്വൽ പ്രകാശനം ചെയ്തു. കോഴിക്കോട് കൈറ്റ് ട്രെയിനിങ് സെൻ്ററിൽ നടന്ന ജില്ലാ വിദ്യാഭ്യാസ സമിതി യോഗത്തിൽ കോർപ്പറേഷൻ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ സാറാ ജാഫറിന് ടീച്ചിങ് മാന്വൽ നൽകി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ പ്രകാശനം നിർവഹിച്ചു. സമഗ്ര ശിക്ഷ കോഴിക്കോട് ജില്ലാ പ്രോജക്‌ട് കോഓഡിനേറ്റർ സജീഷ് നാരായണൻ അധ്യക്ഷനായി. സൗത്ത് ബ്ലോക്ക് പ്രോജക്ട് ‌കോഓഡിനേറ്റർ വി പ്രവീൺ കുമാർ പുസ്‌ത പരിചയം നടത്തി. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സമിതി ചെയർപേഴ്സൺ മുനീർ എരവത്ത്, വിദ്യാഭ്യസ ഉപഡയറക്ടർ ഗീത, ഡി.ഇ.ഒ ലുക്മാൻ, ഡിപിഒ വി.ടി ഷീബ, ഡയറ്റ് പ്രിൻസിപ്പൽ അബ്ദുൽ നാസർ, എൻ അജയൻ, പൗളിന ജോസഫ് തുടങ്ങിയവർ സംസാരിച്ചു. ടീച്ചിങ് മാന്വൽ തയാറാക്കിയ സ്പെഷലിസ്റ്റ് അധ്യാപകർ, സമഗ്രശിക്ഷ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.