വാഹന മോഡിഫിക്കേഷനിൽ കൂടുതൽ ഇളവുകൾ;നടപടി തുടങ്ങി

MTV News 0
Share:

ജെൻസികളും വണ്ടിപ്രേമികളും കാത്തിരിക്കുന്ന വാഹന മോഡിഫിക്കേഷൻ അനുവദിക്കാൻ സർക്കാർ നടപടി തുടങ്ങി. നേരത്തെ പുറത്തുവന്ന റിപ്പോർട്ടിൽ ഉള്ളതിനേക്കാൾ കൂടുതൽ ഇളവുകൾ നൽകിയേക്കും. സർക്കാരിന്റെ 100 ദിന കർമ പരിപാടിയിൽ വാഹനമോഡിഫിക്കേഷനും ഉൾപ്പെടുത്തും. വിഷയം പഠിക്കാനായി വിദഗ്ധ സമിതി രൂപീകരിക്കും. മോഡിഫിക്കേഷൻ അനുവദിക്കുന്നതിന് ഫീസ് ഏർപ്പെടുത്താനും ആലോചനയുണ്ട്. സാങ്കേതിക വിദഗ്ധരിൽ നിന്നും സാധാരണ ജനങ്ങളിൽ നിന്നും വാഹനപ്രേമികളിൽ നിന്നും വിദഗ്ധ സമിതി അഭിപ്രായം സ്വീകരിക്കും.മോഡിഫിക്കേഷന് ഏതുരീതിയിൽ ഫീസ് ഏർപ്പാടുത്തും എന്ന കാര്യവും ഇവർ പരിശോധിക്കും. സർക്കാറിന് വരുമാന മാർഗം എന്ന രീതിയിൽ കൂടി നടപ്പിലാക്കാനാണ് ആലോചന.