മത്സ്യം വളർത്തുന്ന കുളത്തിൽ വീണ് വിദ്യാർത്ഥി മരിച്ചു

MTV News 0
Share:

കോഴിക്കോട് :മത്സ്യം വളർത്തുന്ന കുളത്തിൽ വീണ് വിദ്യാർത്ഥി മരിച്ചു.

മുക്കത്തിന് സമീപം ചേന്ദമംഗലൂർ അൽ ഇസ്ലാഹ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥി അബ്ദുള്ള ബസാം (7)ആണ് മരിച്ചത്.ഇന്ന് വൈകുന്നേരമാണ് നാടിനെ ദുഃഖത്തിലാഴ്ത്തിയ സംഭവം നടന്നത്.വീടിൻ്റെ സമീപത്ത് മത്സ്യം വളർത്തുന്നതിന് നിർമ്മിച്ചതായിരുന്നു കുളം.കൂട്ടുകാരോടൊപ്പം കളിക്കുന്നതിനിടയിൽ അബദ്ധത്തിൽകുട്ടി കുളത്തിൽ വീണു.

ഉടൻതന്നെ കുട്ടിയെ കുളത്തിൽ നിന്നും പുറത്തെത്തിച്ച് മണാശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മണാശ്ശേരിക്ക് സമീപം പൊറ്റശ്ശേരി ഫിർദൗസിൽമുഹമ്മദ് ഷെഫീക്കിന്റെയും ചേന്നമംഗലൂർ അൽ ഇസ്ലാഹ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ അധ്യാപികയായ ടി എം ഫിദയുടെയും മകനാണ് അബ്ദുള്ള ബസാർ .സഹോദരൻ ഇസഹയാൻ,