
പാലക്കാട് മീനാക്ഷിപുരത്ത് അഞ്ചാം ക്ലാസ് വിദ്യാർഥിനിക്ക് അച്ഛന്റെ ക്രൂരമർദനം
പാലക്കാട് മീനാക്ഷിപുരത്ത് അച്ഛൻ മകളെ ക്രൂരമായി മർദിച്ചു. വണ്ടിത്താവളം കെയോടാണ് സംഭവം. അഞ്ചാം ക്ലാസ് വിദ്യാർഥിനിയെയാണ് അച്ഛൻ ക്രൂരമായി വിറക് കഷ്ണങ്ങൾ കൊണ്ട് മർദിച്ചത്. ഇയാൾ ലഹരിക്കടിമയാണെന്ന് സംശയിക്കുന്നതായും മീനാക്ഷിപുരം പൊലീസ് വ്യക്തമാക്കി.മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതിനെത്തുടർന്ന് പൊലീസ് കുട്ടിയുടെ വീട്ടിലെത്തുകയായിരുന്നു. എന്നാൽ, പരാതി നൽകാൻ നിലവിൽ അമ്മയും കുട്ടിയും തയാറായില്ല. വിഷയം ചൈൽഡ് ലൈന്റെ ശ്രദ്ധയിൽപ്പെടുത്തി തുടർ നടപടിയുമായി നീങ്ങാനാണ് മീനാക്ഷിപുരം പൊലീസിന്റെ നീക്കം.
- Advertisement -
© Copyright - MTV News Kerala 2021





View Comments (0)