
ഒരുമാസത്തിനിടെ 100 കടന്ന് പകര്‍ച്ചവ്യാധി മരണം. ഈ മാസം പനിബാധിച്ച് ചികില്‍സ തേടിയവരുടെ എണ്ണം മൂന്ന് ലക്ഷം പിന്നിട്ടു. എലിപ്പനി, ഡെങ്കിപ്പനി, മലേറിയ, മഞ്ഞപ്പിത്തം, എം പോക്സ് തുടങ്ങിയ പകർച്ചവ്യാധികൾ മഴ കനത്തതോടെ വർധിക്കുകയാണ്. എലിപ്പനിക്കെതിരെ ആരോഗ്യവകുപ്പ് അതീവ ജാഗ്രത നിര്‍ദേശം നൽകിയിട്ടുണ്ട്. എലിപ്പനി ബാധിച്ച് 9 പേരാണ് മരിച്ചത്. 16 പേരുടെ മരണം എലിപ്പനി കാരണമെന്ന സംശയവുമുണ്ട്. ഇന്‍ഫ്ളുവന്‍സ 24 പേരുടെ ജീവനെടുത്തു. ഡെങ്കിപ്പനി 15 പേരുടെ മരണത്തിന് കാരണമായി. മഞ്ഞപ്പിത്തം എട്ടുപേരുടേയും ഷിഗെല്ല ആറുപേരുടേയും ജീവനെടുത്തു. അമീബിക് മസ്തിഷ്ക ജ്വരവും ആറുപേരുടെ മരണത്തിന് കാരണമായി.നാലാഴ്ചയില്‍ പനി ബാധിച്ച് ചികില്‍സ തേടിയത് മൂന്നു ലക്ഷത്തിലേറെ പേരാണ്. വയറിളക്ക രോഗങ്ങള്‍ക്ക് ചികിത്സ വേണ്ടിവന്നത് എണ്‍പത്തിനാലായിരം പേര്‍ക്കും. കൊതുകും എലിയും പെരുകുന്ന സാഹര്യങ്ങളും മലിനമായ ഭക്ഷണവും ഭക്ഷണവും വെളളവുമാണ് കേരളത്തെ പനിക്കിടക്കയില്‍ ആക്കിയത്.
© Copyright - MTV News Kerala 2021





View Comments (0)