പൊയ്യ കക്കോട്ടിരി പിലാശ്ശേരി റോഡ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.

MTV News 0
Share:
MTV News Kerala

കുന്നമംഗലം ഗ്രാമപഞ്ചായത്തിൽ ടാറിങ് പ്രവൃത്തി പൂർത്തീകരിച്ച പൊയ്യ കക്കോട്ടിരി പിലാശേരി റോഡ് പി.ടി.എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രകൃതിക്ഷോഭ പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി 4 ലക്ഷം രൂപയാണ് ഈ റോഡിന് അനുവദിച്ചിരുന്നത്.

കുന്നമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലിജി പുൽക്കുന്നുമ്മൽ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർ മന്നത്തൂർ ധർമ്മരത്നൻ, ജനാർദ്ദനൻ കളരിക്കണ്ടി, എ.പി ദേവദാസൻ, ദിനേശൻ പാക്കത്ത്, ഇ പ്രമോദ് സംസാരിച്ചു.