
ഭൂട്ടാൻ കാർ കടത്ത് കേസ്; ദുൽഖറിനെ വീണ്ടും ചോദ്യം ചെയ്യുമെന്ന് കസ്റ്റംസ്, നടന്റെ പേരിൽ കൂടുതൽ കാറുകളുണ്ടെന്ന് അന്വേഷണ സംഘം
ഭൂട്ടാൻ കാർ കടത്ത് കേസിൽ നടൻ ദുൽഖർ സൽമാനെ വീണ്ടും ചോദ്യം ചെയ്യുമെന്ന് കസ്റ്റംസ്. ദുൽഖറിന്റെ പേരിൽ കൂടുതൽ കാറുകൾ ഉണ്ടെന്ന് അന്വേഷണസംഘം ചൂണ്ടിക്കാട്ടുന്നു. ഈ കാറുകൾ എവിടെ എന്ന് കണ്ടെത്താനാണ് ശ്രമം. ചെന്നൈയിൽ അടക്കം കസ്റ്റംസ് സംഘം പരിശോധന നടത്തുകയാണ്. നിലവിൽ നടന്നത് പ്രാഥമിക ചോദ്യം ചെയ്യൽ മാത്രമാണെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. വാഹനങ്ങൾ നിയമനുസൃതം വാങ്ങി എന്നും കള്ളക്കടത്താണെ അറിയില്ല എന്നുമായിരുന്നു ദുൽഖറിന്റെ മൊഴി. എന്നാൽ ഇക്കാര്യം പൂർണമായും വിശ്വസിക്കാതെയാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. കൂടുതൽ കാർ ഉടമകളെ വരും ദിവസങ്ങളിലും ചോദ്യം ചെയ്യുമെന്ന് കസ്റ്റംസ് അറിയിച്ചു.
- Advertisement -
© Copyright - MTV News Kerala 2021





View Comments (0)