
ഭാര്യയെയും കുഞ്ഞിനേയും കാണാൻ അനുവദിച്ചില്ല; കോഴിക്കോട് മെഡി. കോളേജില്‍ കൂട്ടിരിപ്പുകാരൻ കെെഞ്ഞരമ്പ് മുറിച്ചു
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കൂട്ടിരിപ്പുകാരന്റെ പരാക്രമം. ഭാര്യയെയും കുഞ്ഞിനെയും കാണാന്‍ അനുവദിച്ചില്ലെന്ന് ആരോപിച്ച് കെെ ഞരമ്പ് മുറിച്ച് പരിഭ്രാന്തി സൃഷ്ടിച്ചു. പാസ് ഇല്ലാത്തതിനാൽ സെക്യൂരിറ്റി ജീവനക്കാര്‍ ആശുപത്രിക്കുള്ളിലേക്ക് പ്രവേശനം തടഞ്ഞതിനെ തുടര്‍ന്നാണ് പരാക്രമം നടത്തിയത്.സെക്യൂരിറ്റി ജീവനക്കാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തിയാണ് ഇയാളെ മാറ്റിയത്. ഇയാള്‍ ലഹരിയില്‍ ആയിരുന്നുവെന്ന് സ്ഥലത്തുണ്ടായിരുന്നവർ ആരോപിച്ചു.ഭാര്യയെ കാണാന്‍ അനുവദിച്ചില്ലെങ്കിൽ കഴുത്ത് മുറിക്കുമെന്നും കൈമുറിക്കുമെന്നും പറഞ്ഞ് ഇയാള്‍ സെക്യൂരിറ്റി ജീവനകാരോട് വാക്കേറ്റം നടത്തിയെന്നും പരാതിയുണ്ട്.
- Advertisement -
© Copyright - MTV News Kerala 2021




View Comments (0)