
പരീക്ഷപരിഷ്കരണത്തിന് ടാസ്ക്ഫോഴ്സ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്‍ഫോസിസ് സഹസ്ഥാപകന്‍ നന്ദന് നിലേകനിയുടെ നേതൃത്വത്തിലാവും ടാസ്ക്ഫോഴ്സ് വരിക. ഐഎസ്ആർഒ മുൻ ചെയർമാൻ എസ് സോമനാഥ്, ഇന്റലിജൻസ് ബ്യൂറോ മുൻ ഡയറക്ടർതപൻ ദേക, ഐഐടി ചെന്നൈ ഡയറക്ടർ വി കാമകോട്ടി, മുൻ വിദ്യാഭ്യാസ സെക്രട്ടറി അനിത കർവാൾ , ലോജിസ്റ്റിക്സ് വിദഗ്ദ്ധൻ അമൃത് ലാൽ മീണ എന്നിവരാണ് മറ്റ് അംഗങ്ങൾ.ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വിഡിയോയിലൂടെയാണ് മോദിയുടെ പ്രഖ്യാപനം. വിദ്യാര്‍ഥികളുടെ ഭാവി സുരക്ഷിതമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തുടര്‍ച്ചയായി നടപടികള്‍ സ്വീകരിക്കുകയാണ്. വിദ്യാര്‍ഥികളുടെ ഭാവിവെച്ച് കളിച്ചവര്‍ ഇപ്പോള്‍ ജയിലില്‍ കഴിയുകയാണ്. വിദ്യാര്‍ഥികളെ വഞ്ചിക്കുന്നവര്‍ക്ക് ജയില്‍ ശിക്ഷ ഉറപ്പാണെന്നും പ്രധാനമന്ത്രി പറഞ്ഞു.ചോദ്യപേപ്പര്‍ ചോര്‍ച്ചയിലെ പ്രതികളെ വിചാരണ ചെയ്യുന്നതിനായി ഫാസ്റ്റ്ട്രാക്ക് കോടതികള്‍ സ്ഥാപിച്ചു.വിദ്യാഭ്യാസരംഗത്തെ ശുദ്ധീകരിക്കാന്‍ കൂടുതല്‍ ശക്തമായ വ്യവസ്ഥകളുമായി പുതിയ നിയമം വരും. ഇതിനുള്ള നടപടികള്‍ പാര്‍ലമെന്റില്‍ നാളെ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
© Copyright - MTV News Kerala 2021





View Comments (0)