യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.

MTV News 0
Share:

കോഴിക്കോട് :പെരുമണ്ണ മുണ്ടുപാലത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പന്തീരാങ്കാവ് പോലീസിൻ്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.

തുടർന്ന് മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.ഒളവണ്ണ ഇരിങ്ങല്ലൂർ സ്വദേശിയായ മുഹമ്മദ് ഷരീഖിന്റെ മരണത്തിൽദുരൂഹത ഉയർന്നതോടെ

ഫോറൻസിക്ക് വിദഗ്ധരും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തിയിട്ടുണ്ട്.

പോലീസിന്റെ പരിശോധനയിൽ ശരീരത്തിൽ

മരണത്തിന് കാരണമാകുന്ന വിധത്തിലുള്ള ആഴത്തിലുള്ള മുറിവുകളോമറ്റ് പരിക്കുകളോ

ഇല്ലെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം.

പോസ്റ്റുമോർട്ടത്തിനു ശേഷം മാത്രമേ മരണകാരണം വ്യക്തമാവുകയുള്ളൂ.

ഇന്നലെ രാത്രിയാണ് മരിച്ച മുഹമ്മദ് ഷറീഖിന്റെ സുഹൃത്തായ ഇരിങ്ങല്ലൂർ സ്വദേശി മുഹമ്മദ് അഷ്റഫ് പന്തീരങ്കാവ് പോലീസിൽ എത്തി താൻ ഒരാളെ തലക്ക് അടിച്ച് കൊന്നിട്ടുണ്ടെന്ന് മൊഴി നൽകിയത്.

തുടർന്നാണ് പന്തീരാങ്കാവ് പോലീസ്പെരുമണ്ണ പുത്തൂർ മഠത്തിന് സമീപമുള്ള മുണ്ടുപാലത്തെ വീട്ടിലെത്തി പരിശോധന നടത്തുകയും മൃതദേഹം കണ്ടെത്തുകയും ചെയ്തത്.

തുടർന്ന് നടത്തിയ പരിശോധനയിൽ മരണം നേരത്തെ സംഭവിച്ചത് ആകാമെന്ന സൂചനയാണ് ഉള്ളത്.

പോലീസിന് വിവരം നൽകിയ മുഹമ്മദ് അഷ്റഫ് പന്തീരാങ്കാവ് പോലീസിന്റെ കസ്റ്റഡിയിലാണ്.

Share:
കോഴിക്കോട് :പെരുമണ്ണ മുണ്ടുപാലത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പന്തീരാങ്കാവ് പോലീസിൻ്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. തുടർന്ന് മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.ഒളവണ്ണ ഇരിങ്ങല്ലൂർ സ്വദേശിയായ മുഹമ്മദ് ഷരീഖിന്റെ മരണത്തിൽദുരൂഹത ഉയർന്നതോടെ ഫോറൻസിക്ക് വിദഗ്ധരും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തിയിട്ടുണ്ട്. പോലീസിന്റെ പരിശോധനയിൽ ശരീരത്തിൽ മരണത്തിന് കാരണമാകുന്ന വിധത്തിലുള്ള ആഴത്തിലുള്ള മുറിവുകളോമറ്റ് പരിക്കുകളോ ഇല്ലെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. പോസ്റ്റുമോർട്ടത്തിനു ശേഷം മാത്രമേ മരണകാരണം വ്യക്തമാവുകയുള്ളൂ. ഇന്നലെ രാത്രിയാണ്...യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.