സ്വർണവിലയിൽ വർദ്ധനവ്

MTV News 0
Share:

സ്വര്‍ണം വാങ്ങാന്‍ കാത്തിരുന്നവര്‍ക്ക് ഇന്ന് നിരാശ. സംസ്ഥാനത്ത് വീണ്ടും വില വര്‍ധിച്ചു. പവന് 600 രൂപ വര്‍ധിച്ച് 1,05,840 രൂപയായി. ഒരു ഗ്രാമിന് 75 രൂപ ഉയര്‍ന്ന് 13,230 രൂപയാണ് ഇന്നത്തെ വില.രാജ്യാന്തര വിപണിയില്‍ സംഭവിച്ച വില വര്‍ധനവിന്റെ ചുവടുപിടിച്ചാണ് കേരളത്തിലും മാറ്റം സംഭവിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം 1,05,240 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന് വിലയുണ്ടായിരുന്നത്. അവിടെ നിന്നും 600 രൂപയുടെ വര്‍ധനവാണ് ഇന്ന് രേഖപ്പെടുത്തിയത്.