
കനത്ത മഴയെ തുടര്‍ന്ന് വീട്ടുമുറ്റത്ത് രൂപപ്പെട്ട വെള്ളക്കെട്ടില്‍ വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന രണ്ട് വയസുകാരന്‍ മരിച്ചു. കാപ്പാട് കണ്ണങ്കടവ് പടിഞ്ഞാറെ മൂസക്കണ്ടി വീട്ടില്‍ നൗഷാദിന്റെ മകന്‍ മാസിന്‍ നൗഷാദ് ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം.കനത്ത മഴയില്‍ റോഡില്‍ നിന്ന് കുത്തിയൊലിച്ചെത്തിയ വെള്ളം വീട്ടുമുറ്റത്ത് കെട്ടിനിന്നിരുന്നു. ഈ സമയം കുട്ടി മുറ്റത്തേക്ക് ഇറങ്ങിയപ്പോള്‍ വെള്ളക്കെട്ടില്‍ വീഴുകയായിരുന്നു.ഉടന്‍ തന്നെ സമീപത്തെ സ്വകാര്യ ക്ലിനിക്കില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
- Advertisement -
© Copyright - MTV News Kerala 2021





View Comments (0)