
താമരശ്ശേരി ഫ്രഷ് കട്ട് തുറക്കാനുള്ള നീക്കം; പ്രതിഷേധം കടുപ്പിച്ച് സമരസമിതിയും നാട്ടുകാരും
താമരശ്ശേരി ഫ്രഷ് കട്ട് തുറക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം കടുപ്പിച്ച് സമരസമിതിയും നാട്ടുകാരും. അറവുമാലിന്യവുമായി വരുന്ന ലോറികൾ തടയുമെന്ന് സമരസമിതി നേതാക്കൾ അറിയിച്ചു. ഫ്രഷ് കട്ട് അറവുമാലിന്യ സംസ്കരണ കേന്ദ്രത്തിന് സമീപത്തെ റോഡിലാണ് സമരസമിതിയും നാട്ടുകാരും പ്രതിഷേധിക്കുന്നത്. ജനപ്രതിനിധികൾ ഉൾപ്പെടെ നിരവധി പേരാണ് സമരത്തിന് പിന്തുണയുമായി എത്തുന്നത്.4,000 ഓളം കുടുംബങ്ങളാണ് അറവുമാലിന്യ സംസ്കരണ കേന്ദ്രത്തിന്റെ ബുദ്ധിമുട്ട് അനുഭവിക്കുന്നത്. ഈ മേഖലയിലെ ദുരിതം ഹൈക്കോടതിയെ ബോധ്യപ്പെടുത്തുമെന്ന് സമരസമിതി. മഴ കനത്താൽ ഫ്രഷ് കട്ടിലെ കോഴി മാലിന്യങ്ങൾ ഇരുതുള്ളി പുഴയിലേക്കാണ് ഒഴുകിയെത്തുന്നത്. ഇതും വലിയ പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് കാരണമാകുന്നുണ്ട്.
- Advertisement -
© Copyright - MTV News Kerala 2021





View Comments (0)