
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത ഉള്ളതിനാൽ എല്ലാ ജില്ലകളിലും മുന്നറിയിപ്പ് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, വയനാട്,കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും മറ്റെല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ടുമാണ്.മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമായി തുടരുന്നതിനാൽ കല്ലാർകുട്ടി ലോവർപെരിയാർ, പെരിങ്ങൽകുത്ത് ഡാമുകളിൽ റെഡ് അലർട്ടാണ്. മോശം കാലാവസ്ഥയും ശക്തമായ കാറ്റിനും സാധ്യത ഉള്ളതിനാൽ കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന്ഏർപ്പെടുത്തിയ വിലക്ക് തുടരുകയാണ്. ഇന്ന് ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. കോഴിക്കോട്,വയനാട്, കാസർകോട്, കോട്ടയം, കണ്ണൂർ, തൃശൂർ എന്നീ ജില്ലകളിലാണ് അവധി.കൊല്ലം നീണ്ടകരയിൽ മത്സ്യബന്ധനത്തിനിടെ കാണാതായ ഗൗതം കൃഷ്ണനായി ഇന്നും തിരച്ചിൽ തുടരും. കോസ്റ്റ് ഗാർഡും വിദഗ്ധ മുങ്ങൽ സംഘവും മത്സ്യത്തൊഴിലാളികളും സംയുക്തമായാണ് തിരച്ചിൽ നടത്തുന്നത്. കഴിഞ്ഞദിവസം രാവിലെ മുതൽ തിരച്ചിൽ നടത്തിയിട്ടും ഗൗതമിനെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. കടലിലും കായലിലുമായാണ് തിരച്ചിൽ നടത്തുന്നത്.
© Copyright - MTV News Kerala 2021





View Comments (0)