
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ യുവാവ് പിടിയിൽ
കോഴിക്കോട് പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗിക അതിക്രമം നടത്തി ഗര്‍ഭിണിയാക്കിയ പന്തീരാങ്കാവ് പാലാഴി സ്വദേശി മതിരേറ്റ് മീത്തല്‍ വീട്ടിൽ എ.കെ ലിഗേഷ്(25) നെ മാവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു.2025 ഒക്ടോബര്‍ മാസം പെരുവയലില്‍ ഉള്ള ഫ്ലാറ്റിൽ വെച്ച് പ്രതി പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗിക അതിക്രമം നടത്തി ഗര്‍ഭിണിയാക്കുകയായിരുന്നു. തുടർന്ന് പെണ്‍കുട്ടിയുടെ പരാതിയിൽ മാവൂര്‍ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി. പ്രതിയെ പന്തീരാങ്കാവ് കൈമ്പാലം വെച്ച് മാവൂര്‍ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ മുഹമ്മദ് റഫീഖിന്റെ നേതൃത്വത്തില്‍ സബ്ബ് ഇൻസ്പെക്ടർ മുഹമ്മദ് ഷാഫി,സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ശ്രീജേഷ്, ലെനീഷ് സിവില്‍ പോലീസ് ഓഫീസര്‍മാരായ ദീപക്, റൂബി എന്നിവരടങ്ങുന്നഅന്വേഷണസംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.
© Copyright - MTV News Kerala 2021





View Comments (0)