ഓപ്പറേഷൻ തൂഫാൻ: പൊന്തക്കാടിനുള്ളിൽ ഒളിപ്പിച്ച 12 കിലോയോളം കഞ്ചാവ് പിടികൂടി

MTV News 0
Share:

കോഴിക്കോട് ∙ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി കാരന്തൂരിനു സമീപത്തെ ഒഴിഞ്ഞ പറമ്പിൽ നടത്തിയ പരിശോധനയിൽ 12 കിലോയോളം കഞ്ചാവ് പിടികൂടി. രണ്ടു കിലോയോളം വീതം കഞ്ചാവ് പൊതിഞ്ഞ ആറോളം പാക്കറ്റുകൾ ചാക്കിൽ കെട്ടി പൊന്തക്കാടിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ലഹരിമരുന്ന് പരിശോധനകൾ കൂടുതൽ ശക്തമായ സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലും പരിസര പ്രദേശങ്ങളിലും വിതരണം ചെയ്യുന്നതിനായി കൊണ്ടു വന്ന ലഹരി മരുന്ന് പൊലീസിന്റെ പട്രോളിങ് കണ്ട് കച്ചവടം ഉപേക്ഷിച്ചതാണോ എന്നും സംശയിക്കുന്നു. കഞ്ചാവ് ഒളിപ്പിച്ചവരെ ഉടൻ കണ്ടെത്തുമെന്ന് മെഡിക്കൽ കോളജ് സബ് ഡിവിഷൻ അസിസ്റ്റന്റ് കമ്മിഷണർ പ്രമോദ് പറഞ്ഞു. സ്പെഷൽ ബ്രാഞ്ച് സബ് ഇൻസ്പെക്ടർ ശ്രീജിത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ, കുന്നമംഗലം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കിരണിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ ജാബിർ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ വിവേക്, സീനിയർ സിവിൽ പൊലീസ് ഓഫിസർ ബിജീഷ്, സിവിൽ പൊലീസ് ഓഫിസർമാരായ ശ്യാം രാജ്, അരുൺ പ്രസാദ്, ഹോം ഗാർഡ് മോഹനൻ എന്നിവർ ചേർന്നാണ് കഞ്ചാവ് കസ്റ്റഡിയിലെടുത്തത്.

Share:
കോഴിക്കോട് ∙ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി കാരന്തൂരിനു സമീപത്തെ ഒഴിഞ്ഞ പറമ്പിൽ നടത്തിയ പരിശോധനയിൽ 12 കിലോയോളം കഞ്ചാവ് പിടികൂടി. രണ്ടു കിലോയോളം വീതം കഞ്ചാവ് പൊതിഞ്ഞ ആറോളം പാക്കറ്റുകൾ ചാക്കിൽ കെട്ടി പൊന്തക്കാടിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ലഹരിമരുന്ന് പരിശോധനകൾ കൂടുതൽ ശക്തമായ സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലും പരിസര പ്രദേശങ്ങളിലും വിതരണം ചെയ്യുന്നതിനായി കൊണ്ടു വന്ന ലഹരി മരുന്ന് പൊലീസിന്റെ പട്രോളിങ് കണ്ട് കച്ചവടം...ഓപ്പറേഷൻ തൂഫാൻ: പൊന്തക്കാടിനുള്ളിൽ ഒളിപ്പിച്ച 12 കിലോയോളം കഞ്ചാവ് പിടികൂടി