
എലിപ്പനി: കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു
പത്തു ദിവസമായി എലിപ്പനി ബാധിച്ച് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ വീട്ടമ്മ മരിച്ചു. കൂരാച്ചുണ്ട് ഒടിക്കുഴി പള്ളിത്താഴത്ത് ഷൈനി ഷാജു (57) ആണ് ബുധനാഴ്ച രാവിലെ മരിച്ചത്. ഈ മാസം ഒന്നിന് ഈ വീട്ടമ്മ തൊഴിലുറപ്പ് ജോലി ചെയ്യുമ്പോൾ പനി കൂടിയതിനെ തുടർന്ന് കൂരാച്ചുണ്ട് സിഎച്ച്സിയിൽ ചികിത്സ തേടി. തുടർന്ന് മൂന്നിന് പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ നിന്നുമാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിയത്. ദിവസങ്ങളായി വെന്റിലേറ്ററിലായിരുന്നു.
- Advertisement -
© Copyright - MTV News Kerala 2021





View Comments (0)