
ക്രഷറിലെ എംസാൻഡ് സ്ലറിയിൽ കുടുങ്ങിയ പശുവിനെ അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി
കാരശ്ശേരി പഞ്ചായത്ത് ഓടതെരുവിൽ ക്രഷറിലെ എംസാൻഡ് സ്ലറിയിൽ കുടുങ്ങിയ പശുവിനെ മുക്കം അഗ്നിരക്ഷാ സേന സുരക്ഷിതമായി പുറത്തെടുത്തു.ഓടതെരുവിലെ ലങ്ക സുബ്രമണ്യൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള ക്രഷറിലെ സ്ലറിയിലാണ് അബ്ദുറഹിമാൻ എല്ലങ്ങൽ എന്നയാളുടെ പശു അബദ്ധത്തിൽ അകപ്പെട്ടത്. നാട്ടുകാർ ജെസിബി ഉപയോഗിച്ച് പശുവിനെ പുറത്തെടുക്കുവാൻ ശ്രമിച്ചെങ്കിലും വിഫലമായതിനാൽ മുക്കം അഗ്നിരക്ഷാസേനയെ വിവരം അറിയിക്കുകയായിരുന്നു.ഉടനെ സ്ഥലത്തെത്തിയ മുക്കം അഗ്നിരക്ഷാ സേനാ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ഗോപാലകൃഷ്ണന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്. കാലുകൾ പൂർണ്ണമായും സ്ലറിയിൽ അകപ്പെട്ടു അവശയായ പശുവിനെ അനിമൽ റെസ്ക്യൂ ബെൽറ്റും ഹോസും ഉപയോഗിച്ച് ജെസിബിയുടെ സഹായത്തോടെ ഉയർത്തിയ ശേഷം സ്ലറി നീക്കം ചെയ്താണ് പുറത്തെടുത്തത്.
- Advertisement -
© Copyright - MTV News Kerala 2021





View Comments (0)