മാസപ്പടി കേസിൽ വീണ്ടും ഇഡി പരിശോധന; കോഴിക്കോട് കേന്ദ്രീകരിച്ച് വ്യാപക പരിശോധന

MTV News 0
Share:

മാസപ്പടി കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) വീണ്ടും വ്യാപക പരിശോധന നടത്തുന്നു. കോഴിക്കോട് ഉൾപ്പെടെ എട്ടിടങ്ങളിലാണ് പരിശോധന നടക്കുന്നത്. കേസിൽ ഇഡി നടത്തുന്ന മൂന്നാമത്തെ വ്യാപക പരിശോധനയാണിത്.ഇഡി അസിസ്റ്റന്റ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള നാല് അംഗ സംഘമാണ് കോഴിക്കോട് പരിശോധന നടത്തുന്നത്. ഡിടിപിസി കോഓർഡിനേറ്ററായിരുന്ന നന്ദുലാലിന്റെ വീട്ടിലും പരിശോധന നടക്കുന്നുണ്ട്. മുഹമ്മദ് റിയാസ് എംഎൽഎയുടെ അടുത്ത സുഹൃത്താണ് നന്ദുലാൽ.മാസപ്പടി കേസിൽ പ്രതികളാക്കപ്പെട്ടവർക്കെതിരെ ചാർജ് നൽകുന്നതിന് മുന്നോടിയായുള്ള അവസാനഘട്ട പരിശോധനയുടെ ഭാഗമായാണ് നിലവിലെ നടപടിയെന്നാണ് സൂചന. കോഴിക്കോട് കേന്ദ്രീകരിച്ചാണ് പ്രധാനമായും പരിശോധന നടക്കുന്നത്.

Share:
മാസപ്പടി കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) വീണ്ടും വ്യാപക പരിശോധന നടത്തുന്നു. കോഴിക്കോട് ഉൾപ്പെടെ എട്ടിടങ്ങളിലാണ് പരിശോധന നടക്കുന്നത്. കേസിൽ ഇഡി നടത്തുന്ന മൂന്നാമത്തെ വ്യാപക പരിശോധനയാണിത്.ഇഡി അസിസ്റ്റന്റ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള നാല് അംഗ സംഘമാണ് കോഴിക്കോട് പരിശോധന നടത്തുന്നത്. ഡിടിപിസി കോഓർഡിനേറ്ററായിരുന്ന നന്ദുലാലിന്റെ വീട്ടിലും പരിശോധന നടക്കുന്നുണ്ട്. മുഹമ്മദ് റിയാസ് എംഎൽഎയുടെ അടുത്ത സുഹൃത്താണ് നന്ദുലാൽ.മാസപ്പടി കേസിൽ പ്രതികളാക്കപ്പെട്ടവർക്കെതിരെ ചാർജ് നൽകുന്നതിന് മുന്നോടിയായുള്ള അവസാനഘട്ട പരിശോധനയുടെ ഭാഗമായാണ് നിലവിലെ നടപടിയെന്നാണ് സൂചന. കോഴിക്കോട് കേന്ദ്രീകരിച്ചാണ് പ്രധാനമായും...മാസപ്പടി കേസിൽ വീണ്ടും ഇഡി പരിശോധന; കോഴിക്കോട് കേന്ദ്രീകരിച്ച് വ്യാപക പരിശോധന