പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ ലോറികൾ കൂട്ടിയിടിച്ച് തീപിടിച്ചു: ഡ്രൈവർക്ക് ദാരുണാന്ത്യം

MTV News 0
Share:

കല്ലടിക്കോടിന് സമീപം പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ കാഞ്ഞിക്കുളത്ത് ലോറികൾ തമ്മിൽ കൂട്ടിയിടിച്ച് തീപിടിച്ച് അപകടം. അപകടത്തിൽ ഒരു ലോറി ഡ്രൈവർ പൊള്ളലേറ്റ് മരിച്ചു. അറക്കപ്പൊടി കയറ്റിവന്ന ലോറിയിലെ ഡ്രൈവറും ശ്രീകൃഷ്ണപുരം സ്വദേശിയുമായ നസീറുദ്ദീനാണ് ജീവൻ നഷ്ടമായത്.വ്യാഴാഴ്ച പുലർച്ചെ 5:30-ഓടെയാണ് ദുരന്തമുണ്ടായത്. ലോറികൾ തമ്മിൽ ശക്തമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇരു വാഹനങ്ങൾക്കും തീപിടിച്ചു. അപകടത്തിൽ പരിക്കേറ്റ കണ്ടെയ്നർ ലോറി ഡ്രൈവറായ അതിഥിത്തൊഴിലാളിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞ് ഫയർഫോഴ്സ് സ്ഥലത്തെത്തിയാണ് തീയണച്ചത്. അപകടത്തെ തുടർന്ന് പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ മുണ്ടൂർ മുതൽ കല്ലടിക്കോട് വരെ കനത്ത ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.