ബസ്സ് യാത്രക്കാരിയെ രാത്രി ഉയരപ്പാതയില്‍ ഇറക്കിവിട്ട സംഭവം; പയ്യോളി പൊലീസ് ആര്‍ടിഒ ക്ക് റിപ്പോര്‍ട്ട് നല്‍കി

MTV News 0
Share:

തിക്കോടിയില്‍ ബസ് യാത്രക്കാരിയെ രാത്രി ഉയരപ്പാതയില്‍ ഇറക്കി വിട്ട സംഭവത്തില്‍ സ്വകാര്യ ബസ്സിനെതിരെ നടപടിക്ക് ശുപാര്‍ശ. സംഭവത്തില്‍ പയ്യോളി പൊലീസ് ആര്‍ടിഒ ക്ക് റിപ്പോര്‍ട്ട് നല്‍കി. ബസിന്റെ ലൈസന്‍സ് റദ്ദാക്കാനും പിഴ ഈടാക്കാനും ആവശ്യപ്പെട്ടാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസമാണ് സംഭവം.കോഴിക്കോട് കണ്ണൂര്‍ റൂട്ടിലോടുന്ന കൃതിക ബസ്സില്‍ യാത്രചെയ്ത ബിജില എന്ന യുവതിയെ ബസ് ജീവനക്കാര്‍ രാത്രി ഉയരപ്പാതയില്‍ ഇറക്കിവിട്ടുകയായിരുന്നു. തിക്കോടി ടൗണിലെ സ്‌റ്റോപ്പില്‍ ഇറങ്ങണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ബസ്സ് ജീവനക്കാര്‍ യുവതിയെ ആറുവരിപ്പാതയില്‍ ഇറക്കി വിട്ടത്. ഉയരപ്പാതയില്‍ കുടുങ്ങിയ യുവതിയെ നാട്ടുകാരായ രണ്ട് പേര്‍ ഇരുമ്പ് കോണി ഉപയോഗിച്ച് താഴെ ഇറക്കുകയായിരുന്നു.