
വയോധികനെ ഇടിച്ചു തെറിപ്പിച്ച് കാർ നിർത്താതെ പോയി; വയോധികൻ ഗുരുതരാവസ്ഥയിൽ
എടവണ്ണ -കൊയിലാണ്ടി സംസ്ഥാന പാതയിൽ നെല്ലിക്കാപറമ്പ് അങ്ങാടിയിൽ വയോധികനെ കാറിടിച്ച് ഗുരുതര പരിക്ക്. ഇന്നലെ വൈകിട്ട് 6.30-ഓടെയാണ് അപകടമുണ്ടായത്. വയോധികനെ ഇടിച്ചു തെറിപ്പിച്ച ശേഷം കാർ നിർത്താതെ മുക്കം ഭാഗത്തേക്ക് അമിത സ്പീഡിൽ പോവുകയായിരുന്നു.അപകടത്തിൽ രണ്ട് തുടയെല്ലുകൾക്കും പൊട്ടലേറ്റ വയോധികനെ ഗുരുതരാവസ്ഥയിൽ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.നിർത്താതെ പോയ വാഹനത്തിനായി പോലീസും നാട്ടുകാരും ചേർന്ന് തിരച്ചിൽ ശക്തമാക്കി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് ഇപ്പോൾ പരിശോധന പുരോഗമിക്കുന്നത്.
- Advertisement -
© Copyright - MTV News Kerala 2021





View Comments (0)