
ഓണം കഴിഞ്ഞു, വില വീണ്ടും ഇടിഞ്ഞു; സ്വർണം വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് കുറച്ച് ആശ്വസിക്കാം
സംസ്ഥാനത്ത് ഇന്നും സ്വർണവില കുറഞ്ഞു. പവന് 1080 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ₹1,14,960 രൂപയാണ് വിപണിവില. ഗ്രാമിന് 135 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ₹14,370 രൂപയാണ് വിപണിവില. 24 കാരറ്റ് സ്വർണത്തിനും വില കുറയ്ക്കുകയാണ് ഉണ്ടായത്. ഗ്രാമിന് 147 രൂപ കുറഞ്ഞ് 15,677ൽ എത്തുകയും പവന് 1176 രൂപ കുറഞ്ഞ് 1,25,416 രൂപയിൽ എത്തുകയും ചെയ്തു.കഴിഞ്ഞ് കുറച്ച് ദിവസങ്ങളായി സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തിക്കൊണ്ട് ഇരിക്കുകയാണ്. മൂന്ന് മാസങ്ങൾക്ക് ശേഷം ഓഗസ്റ്റിലാണ് സ്വർണവില 1,20,000 കടന്നത്. ഓഗസ്റ്റ് 24ന് 1,20,240 രൂപയിൽ സ്വർണവില എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസങ്ങളിൽ വിലയിൽ കുറവ് ഉണ്ടായത്.
- Advertisement -
© Copyright - MTV News Kerala 2021





View Comments (0)