
ആരോഗ്യകേന്ദ്രത്തിലെത്തിച്ച മരുന്നുകൾ കാലാവധി കഴിയാറായവ; നൽകിയത് കോർപറേഷൻ, തിരിച്ചെടുക്കാൻ നിർദേശം
നഗരത്തിലെ വിവിധ ഹെൽത്ത് ആൻഡ് വെൽനസ് സെന്ററുകളിലും ചില പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും എത്തിച്ച മരുന്നുകളിൽ പലതും കാലഹരണപ്പെടാറായവ. കൂടാതെ ആവശ്യമില്ലാത്ത മരുന്നുകളും കൂടിയ അളവിൽ എത്തിച്ചു. ഇതോടെ മരുന്നുകൾ തിരിച്ചെടുക്കാൻ നടപടി തുടങ്ങി.ഓഗസ്റ്റ്, സെപ്റ്റംബർ, നവംബർ മാസങ്ങളിലൊക്കെ കാലാവധി തീരുന്ന മരുന്നുകളാണ് ഏതാനും ദിവസംമുൻപ് എത്തിച്ചത്. ചിലത് 200-400 എണ്ണമൊക്കെയുണ്ട്.ഡോക്ടർ ആവശ്യപ്പെടാത്ത ഇരുപതിലേറെയിനം മരുന്നുകളെത്തി. ദിവസം ശരാശരി 50-70 പേരൊക്കെയാണ് സെന്ററുകളിൽ എത്തുന്നത്. ഈസ്റ്റ്ഹില്ലിൽ 16 മരുന്നുകൾക്കുപകരം ഇരട്ടിയിലേറെ എത്തിച്ചെന്ന് കൗൺസിലർ എൻ. ശിവപ്രസാദ് പറഞ്ഞു.സാധാരണ ഹെൽത്ത് ആൻഡ് വെൽനസ് സെന്ററുകളിൽ ദേശീയ ആരോഗ്യദൗത്യംവഴി കേരള മെഡിക്കൽ സർവീസ് കോർപ്പറേഷൻ (കെ.എം.സി.എൽ.) ആണ് മരുന്നെത്തിക്കുന്നത്. അത്തരം സെന്ററുകളിൽ മരുന്ന് കുറവുള്ളപ്പോൾ കോഴിക്കോട് കോർപ്പറേഷൻ എത്തിക്കും. അതാത് സെന്ററുകളിലെ മെഡിക്കൽ ഓഫീസർമാരുടെ അപേക്ഷ പ്രകാരമാണിത്.കോർപ്പറേഷനും കെ.എം.സി.എല്ലിൽനിന്നാണ് മരുന്ന് വാങ്ങുന്നത്. കെ.എം.സി.എൽ. മരുന്ന് നൽകാൻ വൈകിയാൽ അതല്ലാതെ മറ്റിടങ്ങളിൽനിന്ന് വാങ്ങി ആരോഗ്യകേന്ദ്രങ്ങളിൽ എത്തിക്കും. ഇത്തരത്തിൽതന്നെയാണ് കോർപ്പറേഷൻ നേരിട്ടുനടത്തുന്ന ആരോഗ്യകേന്ദ്രങ്ങളിലും മരുന്നെത്തിക്കുന്നത്.ഇങ്ങനെ കോർപ്പറേഷൻ എത്തിച്ച മരുന്നുകളിൽ കെ.എം.സി.എല്ലിൽനിന്നും അല്ലാതെയും വാങ്ങിയ മരുന്നുകളുണ്ട്. എവിടെനിന്നുള്ള മരുന്നാണ് കാലഹരണപ്പെട്ടതെന്ന് കണ്ടെത്തണം.
© Copyright - MTV News Kerala 2021





View Comments (0)