ചികിത്സാ സഹായം കൈമാറി.

MTV News 0
Share:
MTV News Kerala

മാവൂർ: കച്ചേരിക്കുന്നിൽ താമസിക്കുന്ന ജെറി – ജെസ്മി എന്നവരുടെ മകൻ ജൈക്കിന്റെ ചികിത്സാ സഹായത്തിലേക്ക് കെ.എം.ജി.ആട്സ് ആന്റ് സ്പോട്സ് ക്ലബ്ബ് അംഗങ്ങളിൽ നിന്ന് സമാഹരിച്ച 46087/- രൂപയുടെ ചെക്ക് കൈമാറി.

പാറമ്മൽ നടന്ന ചടങ്ങിൽ
ക്ലബ്ബിൻ്റെ ഉപദേശക സമിതി അംഗം
കെ.ടി. മഹ്മൂദ് (ഡാഡി ) ചെക്ക് കൈമാറി.
ഗ്രാമ പഞ്ചായത്ത് അംഗം ഗീതാമണി ഏറ്റു വാങ്ങി.

ചികിത്സാ സഹായ കമ്മറ്റി അംഗം വ്യാസ് , ക്ലബ്ബ് പ്രസിഡന്റ് കെ.വി.സൽമാൻ ,
ട്രഷറർ കെ.ടി.ശിഹാബുൽ അക്ബർ, ഭാരവാഹികളായ എ.പി.മുഹമ്മദ് മിർഷാം ജിനു മാവൂർ, പി.എം നൗഷാദ് ,
കെ.വി. ബീരാൻ , റഫീഖ് അമ്പു, ജംഷാദ് (മസ്ക്കു),
പി.പി. ശംസുദ്ധീൻ എൻ.പി.മഹ്മൂദ് തുടങ്ങിയവർ സംബന്ധിച്ചു.