‘ഞങ്ങള്‍ക്കെന്ത് ആറുവരി’; ദേശീയപാതയില്‍ റോങ് സൈഡിൽ പാഞ്ഞ് സ്വകാര്യ ബസ്, 7500 പിഴയിട്ട് എംവിഡി

MTV News 0
Share:

ആറുവരി ദേശീയപാതയില്‍ ഗതാഗത നിയമങ്ങള്‍ കാറ്റില്‍പ്പറത്തി റോങ് സൈഡില്‍ പാഞ്ഞ ‘കൃതിക’ ബസിന് 7500 രൂപ പിഴയിട്ട് മോട്ടോര്‍ വാഹന വകുപ്പ്. ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസന്‍സ് ആറുമാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. ഡ്രൈവര്‍ എടപ്പാളിലെ മോട്ടോര്‍ വാഹന പരിശീലന കേന്ദ്രത്തില്‍ നിര്‍ബന്ധിത പരിശീലനം നേടണമെന്നും നിർദേശിച്ചു.കഴിഞ്ഞ ദിവസമാണ് കോഴിക്കോട്-കണ്ണൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന കൃതിക എന്ന സ്വകാര്യ ബസ് കൊയിലാണ്ടിക്ക് സമീപം ചേമഞ്ചേരിയില്‍ അപകടകരമായ രീതിയില്‍ ഓടിച്ചത്. തിരക്കേറിയ ആറുവരിപ്പാതയില്‍ തെറ്റായ ദിശയില്‍ അഞ്ച് കിലോമീറ്ററോളം ഓടിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.പിന്നാലെയാണ് എംവിഡി നടപടിയെടുത്തിരിക്കുന്നത്.

Share:
ആറുവരി ദേശീയപാതയില്‍ ഗതാഗത നിയമങ്ങള്‍ കാറ്റില്‍പ്പറത്തി റോങ് സൈഡില്‍ പാഞ്ഞ ‘കൃതിക’ ബസിന് 7500 രൂപ പിഴയിട്ട് മോട്ടോര്‍ വാഹന വകുപ്പ്. ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസന്‍സ് ആറുമാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. ഡ്രൈവര്‍ എടപ്പാളിലെ മോട്ടോര്‍ വാഹന പരിശീലന കേന്ദ്രത്തില്‍ നിര്‍ബന്ധിത പരിശീലനം നേടണമെന്നും നിർദേശിച്ചു.കഴിഞ്ഞ ദിവസമാണ് കോഴിക്കോട്-കണ്ണൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന കൃതിക എന്ന സ്വകാര്യ ബസ് കൊയിലാണ്ടിക്ക് സമീപം ചേമഞ്ചേരിയില്‍ അപകടകരമായ രീതിയില്‍ ഓടിച്ചത്. തിരക്കേറിയ ആറുവരിപ്പാതയില്‍ തെറ്റായ ദിശയില്‍ അഞ്ച് കിലോമീറ്ററോളം ഓടിക്കുകയായിരുന്നു....‘ഞങ്ങള്‍ക്കെന്ത് ആറുവരി’; ദേശീയപാതയില്‍ റോങ് സൈഡിൽ പാഞ്ഞ് സ്വകാര്യ ബസ്, 7500 പിഴയിട്ട് എംവിഡി