
സ്വകാര്യ ബസ്സില്‍ നിന്ന് തെറിച്ച് വീണ് യാത്രക്കാരിക്ക് ഗുരുതര പരിക്ക്; സംഭവം കോഴിക്കോട്
സ്വകാര്യ ബസ്സില്‍ നിന്ന് തെറിച്ച് വീണ് യാത്രക്കാരിക്ക് ഗുരുതര പരിക്ക് . കോഴിക്കോട്-കൊയിലാണ്ടി റൂട്ടിലോടുന്ന ബസ്സില്‍ നിന്നാണ് യാത്രക്കാരി വീണത്. പൊയില്‍ക്കാവ് സ്വദേശിനി ലീലയ്ക്കാണ്(60) അപകടത്തില്‍ കാലിന് ഗുരുതര പരിക്കേറ്റത്.ഇന്ന് വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം നടന്നത്. പൊയില്‍ക്കാവ് ബസ് സ്റ്റോപ്പില്‍ എത്തിയപ്പോള്‍ യാത്രക്കാരിക്ക് ഇറങ്ങാനായി ബസ്സിൻ്റെ ഓട്ടോമാറ്റിക് ഡോര്‍ തുറന്നു. എന്നാല്‍ ബസ് നിര്‍ത്തുന്നതിനുമുമ്പ് ലീല ബസ്സില്‍ നിന്ന് പുറത്തേക്ക് വീഴുകയായിരുന്നു.അപകടം നടന്നയുടനെ നാട്ടുകാരും ബസ്സ് ജീവനക്കാരും ചേര്‍ന്ന് ഇവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. കാലിലെ പരിക്ക് ഗുരുതരമായതിനാന്‍ ഇവരെ പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
- Advertisement -
© Copyright - MTV News Kerala 2021





View Comments (0)