
വിവിധ കാരണങ്ങളാൽ എംപ്ലോയ്‌മെന്റ് രജിസ്ട്രേഷൻ യഥാസമയം പുതുക്കാൻ കഴിയാതിരുന്നവർക്ക് സീനിയോറിറ്റി നിലനിർത്തിക്കൊണ്ട് രജിസ്ട്രേഷൻ പുതുക്കുന്നതിന് സമയം നീട്ടി സർക്കാർ ഉത്തരവായി.നിലവിൽ 30/04/2026 വരെ രജിസ്ട്രേഷൻ പുതുക്കുന്നതിന് അനുവദിച്ചിരുന്ന സമയപരിധിയാണ് ഇപ്പോൾ നീട്ടിയത്. നിരവധി അപേക്ഷകൾ സർക്കാരിൽ തുടർന്നും ലഭിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് നടപടി.2020 ജൂൺ 11 മുതൽ 2025 ജനുവരി 1 വരെയുള്ള കാലയളവിൽ വിവിധ കാരണങ്ങളാൽ എംപ്ലോയ്‌മെന്റ് രജിസ്ട്രേഷൻ പുതുക്കാൻ കഴിയാതിരുന്നവർക്ക് സീനിയോറിറ്റി നഷ്ടപ്പെടാതെ രജിസ്ട്രേഷൻ പുതുക്കുന്നതിന് 2026 ഒക്ടോബർ 31 വരെ സമയം അനുവദിച്ചു.
- Advertisement -
© Copyright - MTV News Kerala 2021





View Comments (0)