
അസുഖബാധിതയായി ചികിത്സയിൽ കഴിഞ്ഞ കോഴിക്കോട് സ്വദേശിനി ജിദ്ദയിൽ നിര്യാതയായി
ജിദ്ദ അനാകിഷിൽ താമസിച്ചിരുന്ന കോഴിക്കോട് കുണ്ടുങ്ങൽ സ്വദേശി സി.പി. ബഷീറിെൻറ ഭാര്യ പടന്നയിൽപറമ്പ് ജസ്ന (35) ജിദ്ദയിൽ നിര്യാതയായി. അസുഖബാധിതയായി സൗദി ജർമ്മൻ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് അന്ത്യം സംഭവിച്ചത്. ഹസ്സ ബഷീർ, യസ്സാൻ ബഷീർ എന്നിവരാണ് മക്കൾ. ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം ജിദ്ദയിൽ തന്നെ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട നടപടികൾ പൂർത്തിയാക്കാൻ ജിദ്ദ കെ.എം.സി.സി വെൽഫെയർ വിങ് പ്രവർത്തകർ രംഗത്തുണ്ട്.
- Advertisement -
© Copyright - MTV News Kerala 2021





View Comments (0)