സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വർധനവ്

MTV News 0
Share:

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർധനവ്. പവന് 880 രൂപയാണ് കൂടിയത്. 1,14,040 രൂപയാണ് വിപണിവില. ഗ്രാമിന് 110 രൂപയാണ് കുറഞ്ഞത്. ₹14,255 രൂപയാണ് വിപണിവില. 24 കാരറ്റ് സ്വർണത്തിനും വില കൂടുകയാണ് ചെയ്തത്. ഒരു പവന് 960 രൂപയാണ് കൂടിയത്.₹1,24,408 രൂപയാണ് വിപണിവില. ഒരു ഗ്രാമിന് 120 രൂപയാണ് കൂടിയത്. ₹15,551 രൂപയാണ് വിപണിവില.കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുകയാണ്. ഇന്നലെ സ്വർണവിലയിൽ 760 രൂപയുടെ ഇടിവാണ് ഉണ്ടായത്. 1,13,160 രൂപയിലേക്ക് വില എത്തിയിരുന്നു. തൊഴിൽ വിപണിയുമായി ബന്ധപ്പെട്ട് അമേരിക്കയില്‍ നിന്നുള്ള അനൂകൂല റിപ്പോര്‍ട്ട് ആയിരുന്നു സ്വര്‍ണവില കുറയാന്‍ പ്രധാന കാരണം. അമേരിക്കന്‍ സമ്പദ് വ്യവസ്ഥയില്‍ നിക്ഷേപകര്‍ക്ക് പ്രതീക്ഷ നല്‍കുന്നതായിരുന്നു റിപ്പോര്‍ട്ട്. അനുകൂലമായ യുഎസ് ജോബ് ഡേറ്റ അടിസ്ഥാനമാക്കി പലിനിരക്ക് വര്‍ധിപ്പിക്കാന്‍ അമേരിക്കന്‍ കേന്ദ്രബാങ്ക് തയ്യാറായേക്കുമെന്ന റിപ്പോര്‍ട്ടുകളാണ് യഥാര്‍ഥത്തില്‍ സ്വര്‍ണത്തിന് തിരിച്ചടിയായത്. പലിശനിരക്ക് ഉയര്‍ത്തുന്നത് സ്വര്‍ണത്തിന്റെ ആകര്‍ഷണം കുറയ്ക്കാന്‍ ഇടയാക്കുമെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തല്‍.