
ട്രെയിനിൽ യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ ടിടിഇ അറസ്റ്റിൽ. കൊല്ലം കടയ്ക്കൽ സ്വദേശി ഷിജുവിനെയാണ് ഷൊർണൂർ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തത്. നിസാമുദ്ദീൻ എക്സ്പ്രസിൽ തൃശൂരിനും വള്ളത്തോൾ നഗറിനുമിടയിൽ യുവതിയുടെ സ്വകാര്യഭാഗത്ത് കടന്നുപിടിച്ചെന്നാണ് പരാതി. അമിത മദ്യലഹരിയിലായിരുന്ന പ്രതിയെ ട്രെയിൻ ഷൊർണൂരിലെത്തിയതോടെ പൊലീസ് അറസ്റ്റ് ചെയ്തു.
- Advertisement -
© Copyright - MTV News Kerala 2021





View Comments (0)