അതിഥി തൊഴിലാളികളുടെ മുറിയിൽ അതിക്രമിച്ച് കയറി കവർച്ചാ ശ്രമം: 2 പേർ പിടിയിൽ

MTV News 0
Share:

കുറ്റിക്കാട്ടൂരിൽ അതിഥി തൊഴിലാളികൾ താമസിക്കുന്ന മുറികളിൽ അതിക്രമിച്ചു കയറി മോഷണശ്രമം നടത്തിയ രണ്ടുപേരെ തൊഴിലാളികളും നാട്ടുകാരും ചേർന്ന് പിടികൂടി. കുറ്റിക്കാട്ടൂർ സ്വദേശി ആദർശ്, പൂവാട്ടുപറമ്പ് സ്വദേശി അജാസ് എന്നിവരാണ് പിടിയിലായത്.സംഘത്തിലുണ്ടായിരുന്ന മറ്റ് രണ്ടുപേർ സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു. രാത്രിയുടെ മറവിൽ അതിഥി തൊഴിലാളികളുടെ മുറികളിൽ ഇരച്ചുകയറിയ നാലംഗ സംഘം, കത്തി കാണിച്ച് ഭീഷണിപ്പെടുത്തി പണവും മൊബൈൽ ഫോണുകളും കവരാൻ ശ്രമിക്കുകയായിരുന്നു.അക്രമികളിൽ രണ്ടുപേരെ സാഹസികമായി പിടികൂടി കെട്ടിയിടുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് പിടികൂടിയ പ്രതികളെ കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ച പോലീസ്, ഓടി രക്ഷപ്പെട്ട മറ്റ് രണ്ട് പ്രതികൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.