വന്യജീവി ആക്രമണ നഷ്ടപരിഹാരം ഉയർത്തുന്നു; കൃഷിനാശത്തിന് ഇരട്ടി തുക

MTV News 0
Share:

സംസ്ഥാനത്ത് വന്യജീവി ആക്രമണം മൂലമുള്ള മരണങ്ങൾക്കും കൃഷിനാശത്തിനും നൽകുന്ന നഷ്ടപരിഹാരത്തുക കുത്തനെ ഉയർത്താൻ തീരുമാനം. മരണത്തിനുള്ള നഷ്ടപരിഹാരത്തിൽ 50 ശതമാനവും കൃഷിനാശത്തിനുള്ള നഷ്ടപരിഹാരത്തിൽ 100 ശതമാനവും വർധന വരുത്താനാണ് നിർദേശം. പരിഷ്കരിച്ച നഷ്ടപരിഹാരത്തുക സംബന്ധിച്ച ഉത്തരവ് വനംവകുപ്പ് ഉടൻ പുറത്തിറക്കും.വന്യജീവി ആക്രമണത്തിൽ മരിക്കുന്നവരുടെ കുടുംബങ്ങൾക്ക് നിലവിൽ നൽകുന്ന 14 ലക്ഷം രൂപ 21 ലക്ഷം രൂപയായി ഉയർത്തും. പരിക്കേൽക്കുന്നവർക്കുള്ള നഷ്ടപരിഹാരത്തിലും വർധനയുണ്ടാകും. പരിക്കിന്റെ ഗൗരവം കണക്കിലെടുത്തായിരിക്കും തുക നിശ്ചയിക്കുക. നഷ്ടപരിഹാരത്തുക കാലതാമസമില്ലാതെ വിതരണം ചെയ്യാനും നിർദേശമുണ്ട്.കൃഷിനാശത്തിനുള്ള നഷ്ടപരിഹാരത്തിലും സുപ്രധാന മാറ്റങ്ങളാണ് വരുന്നത്. നിലവിൽ മരങ്ങൾ നശിച്ചാൽ മാത്രമാണ് പല കേസുകളിലും നഷ്ടപരിഹാരം ലഭിക്കുന്നത്. ഇനി മരങ്ങളിൽ നിന്നുള്ള വിളകൾ നശിക്കുന്നതിനും നഷ്ടപരിഹാരം നൽകും.കുരങ്ങ്, കാട്ടുപന്നി, മയിൽ തുടങ്ങിയവ മൂലമാണ് സംസ്ഥാനത്ത് വ്യാപകമായി കൃഷിനാശം സംഭവിക്കുന്നത്. പ്രത്യേകിച്ച് കുരങ്ങുകൾ തെങ്ങിൽ നിന്നുള്ള തേങ്ങയും ഇളനീരും വ്യാപകമായി നശിപ്പിക്കുന്നുണ്ടെങ്കിലും നിലവിലെ വ്യവസ്ഥയിൽ ഇവയ്ക്ക് നഷ്ടപരിഹാരം ലഭിച്ചിരുന്നില്ല. പുതിയ തീരുമാനത്തോടെ തേങ്ങ, ഇളനീർ ഉൾപ്പെടെയുള്ള വിളകൾക്കും നഷ്ടപരിഹാരം ലഭിക്കും.കാട്ടാന, കടുവ, പുലി, കാട്ടുപന്നി, കരടി തുടങ്ങിയ വന്യജീവികളുടെ ആക്രമണങ്ങളും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്നുണ്ട്. കഴിഞ്ഞ പത്ത് വർഷത്തിനിടെ നഷ്ടപരിഹാരത്തുകയിൽ വരുത്തുന്ന വലിയ വർധനയാണിതെന്ന് വനം-കൃഷി വകുപ്പുകൾ അറിയിച്ചു.

Share:
സംസ്ഥാനത്ത് വന്യജീവി ആക്രമണം മൂലമുള്ള മരണങ്ങൾക്കും കൃഷിനാശത്തിനും നൽകുന്ന നഷ്ടപരിഹാരത്തുക കുത്തനെ ഉയർത്താൻ തീരുമാനം. മരണത്തിനുള്ള നഷ്ടപരിഹാരത്തിൽ 50 ശതമാനവും കൃഷിനാശത്തിനുള്ള നഷ്ടപരിഹാരത്തിൽ 100 ശതമാനവും വർധന വരുത്താനാണ് നിർദേശം. പരിഷ്കരിച്ച നഷ്ടപരിഹാരത്തുക സംബന്ധിച്ച ഉത്തരവ് വനംവകുപ്പ് ഉടൻ പുറത്തിറക്കും.വന്യജീവി ആക്രമണത്തിൽ മരിക്കുന്നവരുടെ കുടുംബങ്ങൾക്ക് നിലവിൽ നൽകുന്ന 14 ലക്ഷം രൂപ 21 ലക്ഷം രൂപയായി ഉയർത്തും. പരിക്കേൽക്കുന്നവർക്കുള്ള നഷ്ടപരിഹാരത്തിലും വർധനയുണ്ടാകും. പരിക്കിന്റെ ഗൗരവം കണക്കിലെടുത്തായിരിക്കും തുക നിശ്ചയിക്കുക. നഷ്ടപരിഹാരത്തുക കാലതാമസമില്ലാതെ വിതരണം ചെയ്യാനും നിർദേശമുണ്ട്.കൃഷിനാശത്തിനുള്ള നഷ്ടപരിഹാരത്തിലും...വന്യജീവി ആക്രമണ നഷ്ടപരിഹാരം ഉയർത്തുന്നു; കൃഷിനാശത്തിന് ഇരട്ടി തുക