
മുക്കം: കാരശ്ശേരിയുടെയും പരിസര പ്രദേശങ്ങളിലേയും ജീവകാരുണ്യ വിദ്യാഭ്യാസ പാലിയേറ്റീവ് കലാ കായിക പ്രോത്സാഹന പ്രവർത്തനങ്ങൾ ലക്ഷ്യം വെച്ച് സ്ഥാപിതമായ സി.എച്ച് കെയറിൻ്റെ ഒന്നാം വാർഷികം വിവിധ പരിപാടികളോടെ സംഘടിപ്പിക്കാൻ എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചു.
ഇതിൻ്റെ ഭാഗമായി കോഴിക്കോട് മിംസ് ഹോസ്പിറ്റലിൻ്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് മേയ് 15 ഞായർ രാവിലെ 10 മുതൽ 3 വരെ കാരശ്ശേരിയിൽ നടക്കും.
തുടർന്നുള്ള മാസങ്ങളിലായി വനിത സംഗമം, സൗജന്യ പി.എസ്.സി രജിസ്ട്രേഷൻ, രക്തദാനം, വിദ്യാഭ്യാസ സമ്മേളനം, കരിയർ ക്ലിനിക്, എന്നിവ നടക്കും യോഗത്തിൽ പ്രസിഡൻറ് നിസാം കാരശ്ശേരി അധ്യക്ഷനായി സെക്രട്ടറി വി.പി ഷഫീഖ്, ട്രഷറർ ഡോ.ടി.പി റാഷിദ്, ഷബീർ മാളിയേക്കൽ , കെ.പി മൻസൂർ, കെ.സി.മുനീഷ്, കൃഷ്ണൻ മോണി, വി.പി അനീസ് സംസാരിച്ചു
- Advertisement -
© Copyright - MTV News Kerala 2021





View Comments (0)