സംസ്ഥാനത്തെ ബി.പി.എൽ കുടുംബങ്ങൾക്ക് ട്രോപോണിൻ ടി പരിശോധന സൗജന്യമാക്കി ആരോഗ്യവകുപ്പ്

MTV News 0
Share:

ലോക ഹൃദയദിനത്തോടനുബന്ധിച്ച് സംസ്ഥാനത്തെ ബി.പി.എൽ കുടുംബങ്ങൾക്ക് ട്രോപ് ടി (ട്രോപോണിൻ ടി) പരിശോധന സൗജന്യമാക്കി ആരോഗ്യവകുപ്പ്. ഒക്ടോബർ 1 മുതൽ പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ മുതൽ ജില്ലാ, ജനറൽ ആശുപത്രികൾ വരെയുള്ള സർക്കാർ ആരോഗ്യസ്ഥാപനങ്ങളിൽ ഈ സൗകര്യം ലഭ്യമാകും. ഹൃദയപേശിക്ക് സംഭവിക്കുന്ന ക്ഷതം നേരത്തെ തിരിച്ചറിയാൻ സഹായിക്കുന്ന പ്രധാന പരിശോധനയാണ് ട്രോപ് ടി.ഹൃദയാഘാതം സംശയിക്കുന്ന ഘട്ടത്തിൽ രോഗനിർണയത്തിനും തുടർചികിത്സയ്ക്കായി സമയബന്ധിതമായി റഫർ ചെയ്യുന്നതിനും ഈ പരിശോധന സഹായകരമാകും. പരിശോധനയുടെ ചെലവ് ഒരു കുടുംബത്തിനും ചികിത്സ വൈകാനുള്ള കാരണമാകരുത്. അതുകൊണ്ടാണ് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ബി.പി.എൽ കുടുംബങ്ങൾക്ക് ഈ സേവനം സൗജന്യമാക്കുന്നത്.ഹൃദയാഘാത ചികിത്സയിൽ സമയം ഏറെ നിർണായകമാണ്. നെഞ്ചുവേദന, ശ്വാസതടസ്സം, അമിത വിയർപ്പ് തുടങ്ങിയ ലക്ഷണങ്ങൾ അവഗണിക്കാതെ അടിയന്തരമായി ചികിത്സ തേടണം.ഹൃദയങ്ങൾക്ക് കരുതലും കാവലുമായി ആരോഗ്യവകുപ്പ് ഒപ്പമുണ്ട് .