
റോഡപകടങ്ങളിൽപ്പെടുന്നവർക്ക് അടിയന്തര ചികിത്സയും സാമ്പത്തിക സഹായവും ഉറപ്പാക്കുന്ന ‘പി. എം. രാഹത്’ (Prime Minister – Road Accident victim’s Hospitalization & Assured Treatment) പദ്ധതി കോഴിക്കോട് ജില്ലയിൽ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട ജില്ലാതല അവലോകന യോഗം ചേർന്നു. ജില്ലാ കളക്ടർ എം എസ് മാധവിക്കുട്ടിയുടെ അധ്യക്ഷതയിൽ കളക്ടറുടെ ചേംബറിൽ നടന്ന യോഗത്തിൽ കേരള റോഡ് സേഫ്റ്റി അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാനത്ത് നടപ്പിലാക്കുന്ന പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായുള്ള വിവിധ വിഷയങ്ങൾ ചർച്ച ചെയ്തു.അപകടത്തിൽപ്പെടുന്നവർക്ക് ആദ്യ മണിക്കൂറുകളിൽ നൽകേണ്ട അടിയന്തര ചികിത്സയും തുടർനടപടികളും വേഗത്തിലാക്കാൻ വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനം ശക്തമാക്കുന്നതിന് യോഗത്തിൽ തീരുമാനമായി.യോഗത്തിൽ സ്റ്റേറ്റ് ഹെൽത്ത് ഏജൻസി (SHA) പ്രതിനിധി വിവേക്, പി.എം. രാഹത് പദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ യോഗത്തിൽ വിശദീകരിച്ചു. തുടർന്ന്, അപകട വിവരങ്ങൾ രേഖപ്പെടുത്തുന്നതിനുള്ള ഇന്റഗ്രേറ്റഡ് റോഡ് ആക്സിഡന്റ് ഡാറ്റാബേസ് പോർട്ടൽ മുഖേന പി.എം. രാഹത് പദ്ധതിയിൽ പോലീസിന്റെ ഇടപെടലിനെപ്പറ്റി നാഷണൽ ഇൻഫർമാറ്റിക്സ് സെന്റർ (NIC) ജില്ലാ റോൾഔട്ട് മാനേജർ ഒ ആര്യ വിശദീകരിച്ചു. അസിസ്റ്റന്റ് പോലീസ് കമ്മീഷണർമാർ (സിറ്റി & റൂറൽ), നാർക്കോട്ടിക് സെൽ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട്, എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ, അഡീഷണൽ ഡി.എം.ഒ, നാഷണൽ ഹെൽത്ത് മിഷൻ (NHM) ജില്ലാ പ്രോഗ്രാം മാനേജർ, സ്റ്റേറ്റ് ഹെൽത്ത് ഏജൻസി കോ-ഓർഡിനേറ്റർ, എമർജൻസി റെസ്പോൺസ് സപ്പോർട്ട് സിസ്റ്റം പ്രതിനിധികൾ എന്നിവരും യോഗത്തിൽ പങ്കെടുത്തു.
© Copyright - MTV News Kerala 2021




View Comments (0)